April 17, 2026

ദേശീയ കായികദിനം ആചരിച്ചു

0
Img 20240830 142756
By ന്യൂസ് വയനാട് ബ്യൂറോ

പനമരം: പനമരം ഗവ. ഹൈസ്കൂൾ ചലഞ്ചേഴ്സ് ക്ലബ്ബിന്റെയും മാനന്തവാടി ജനമൈത്രി എക്സൈസ് സ്ക്വാഡിന്റെയും ആഭിമുഖ്യത്തിൽ ആഗസ്റ്റ് 29 ദേശീയ കായികദിനം ആചരിച്ചു.

ദിനാചരണത്തിന്റെ ഭാഗമായി പനമരം ഗവ. ഹയർസെക്കൻഡറി സ്കൂളിൽ വിദ്യാർത്ഥികൾക്കായി നെറ്റ് ബോൾ ചാലഞ്ചിങ് മത്സരങ്ങൾ സംഘടിപ്പിച്ചു. മത്സരങ്ങൾ ഇന്ത്യൻ ദേശീയ ക്രിക്കറ്റ് താരം സജനാ സജീവൻ ഉദ്ഘാടനം ചെയ്തു. കായിക ലഹരി ജീവിത ലഹരിയാക്കുവാനും വിദ്യാർഥികൾ യുവാക്കൾ മോശമായ ലഹരികളിലേക്ക് വഴി തിരിയാതെ ആരോഗ്യപരമായതും മാനസികോല്ലാസം ലഭിക്കുന്നതുമായ കായികപരമായ ലഹരികളിൽ ഉണർന്നിരിക്കുവാനും ജീവിത-വിജയ ലക്ഷ്യങ്ങളിലേക്ക് നടന്നടുക്കുവാനും വിദ്യാർത്ഥികൾക്ക് സാധിക്കട്ടെ എന്ന്  കായിക ദിനാചരണ സന്ദേശത്തിൽ കുമാരി സജന സജീവൻ ആശംസിച്ചു.

പിടിഎ പ്രസിഡണ്ട് സുബൈർ കെ.ടി അധ്യക്ഷത വഹിച്ച ചടങ്ങിൽ വയനാട് ഡെപ്യൂട്ടി എക്സൈസ് കമ്മീഷണർ രാകേഷ് എം, വിമുക്തി മാനേജർ എ.ജെ ഷാജി, പ്രിൻസിപ്പൽ രമേഷ് കുമാർ, ഹെഡ്മാസ്റ്റർ ഷീജ ജെയിംസ്, ചലഞ്ചേഴ്സ് ക്ലബ്ബ് കോർഡിനേറ്റർ മുഹമ്മദ് നവാസ് ടി. ഇ, രേഖ കെ, മെഹബൂബ് പി, എക്സൈസ് ഓഫീസർമാരായ സുനിൽ കെ , മൻസൂർ അലി, എന്നിവർ സംസാരിച്ചു. അമ്പതോളം വിദ്യാർഥികൾ പങ്കെടുത്ത നെറ്റ്ബോൾ ചലഞ്ചിങ്ങിൽ ജേതാക്കൾക്ക് മെഡലുകൾ സമ്മാനിച്ചു.

Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *