May 6, 2026

ഗോത്ര വര്‍ഗക്കാര്‍ക്കായി നിയമ സഹായ ക്യാമ്പ് സംഘടിപ്പിച്ചു

0
Img 20241003 191026
By ന്യൂസ് വയനാട് ബ്യൂറോ

 

വെള്ളമുണ്ട: വയനാട് ജില്ലാ പഞ്ചായത്തിന്റെ സഹകരണത്തോടെ വെള്ളമുണ്ടയിലെ ഗോത്ര വര്‍ഗ ഉന്നതിയില്‍ നിയമ സഹായ ക്യാമ്പ് ‘തുനിവ്’ സംഘടിപ്പിച്ച് മര്‍കസ് ലോ കോളജ് വിദ്യാര്‍ഥികള്‍. മൂന്ന് വര്‍ഷ എല്‍ എല്‍ ബി പ്രോഗ്രാം ചെയ്തുകൊണ്ടിരിക്കുന്ന അവസാന വര്‍ഷ വിദ്യാര്‍ഥികളാണ് ക്യാമ്പ് സംഘടിപ്പിച്ചത്. ഈയിടെ നവീകരിച്ച മടത്തുംകുനി സാംസ്‌കാരിക കേന്ദ്രത്തിലാണ് ക്യാമ്പ് നടന്നത്.

ക്യാമ്പിന്റെ ഭാഗമായി വിവിധ ഉന്നതികള്‍ സന്ദര്‍ശിക്കുകയും ഉന്നതി നിവാസികള്‍ക്ക് ആവശ്യമായ നിയമ സഹായങ്ങള്‍ നല്‍കുകയും ചെയ്തു.

വെള്ളമുണ്ട പോലീസ് സര്‍കിള്‍ ഇന്‍സ്‌പെക്ടര്‍ സുരേഷ് ബാബു ഉദ്ഘാടനം ചെയ്തു. മര്‍കസ് ലോ കോളജ് പ്രിന്‍സിപ്പല്‍ ഡോ. അഞ്ജു എന്‍ പിള്ള അധ്യക്ഷത വഹിച്ചു. ഡോ. സി അബ്ദുല്‍ സമദ്, ജുനൈദ് കൈപ്പാണി, മുഹമ്മദ് രിഫാഈ, ജിന്‍ഷിയ ഇ കെ സംസാരിച്ചു.

Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *