ജെൻ്റർ പ്രവർത്തക കൺവെൻഷൻ നടത്തി.
കൽപ്പറ്റ: – കേരള ശാസ്ത്രസാഹിത്യ പരിഷത്ത് വയനാട് ജില്ല ജെൻഡർ വിഷയ സമിതിയുടെ പ്രവർത്തക കൺവെൻഷൻ ലിംഗപദവിയും സമൂഹവും എന്ന വിഷയം അവതരിപ്പിച്ചുകൊണ്ട് സമിതിയുടെ സംസ്ഥാന ചെയർപേഴ്സൺ ഡോ : ആർ എം അമൃത് രാജ് ഉദ്ഘാടനം ചെയ്തു.
സംസ്ഥാന കൺവീനർ ഈ വിലാസിനി
ഭാവി പ്രവർത്തന പരിപാടികൾ അവതരിപ്പിച്ചു.
ഒക്ടോബർ 7 ന് ജില്ലയിലെ മാനന്തവാടി പുൽപ്പള്ളി,കൽപ്പറ്റ, ബത്തേരി മേഖലാ
പ്രവർത്തക യോഗങ്ങൾ സംഘടിപ്പിക്കാനും 19ന് ജില്ലാതല ജെൻ്റർ ശില്പശാല മീനങ്ങാടിയിൽ സംഘടിപ്പിക്കാനും തീരുമാനിച്ചു.
കൺവെൻഷനിൽ സമിതി ജില്ലാ ചെയർപേഴ്സൺ പിസി വത്സല അധ്യക്ഷത വഹിച്ചു. കൺവീനർ കെ വി വസന്തകുമാരി, വി എം രത്നം, കെ വിശാലക്ഷി,
കെ ആർ ചിത്രാവതി,
ടിപി സന്തോഷ്, അനിൽ കുമാർ പി തുടങ്ങിയവർ സംസാരിച്ചു.





Leave a Reply