കുട്ടികൾക്കായി തിയ്യറ്റർ വർക്ക് ഷോപ്പ് സംഘടിപ്പിച്ചു.
ബത്തേരി:ജില്ലാ ശിശു സംരക്ഷണ യൂണിറ്റിൻ്റെയും സുൽത്താൻ ബത്തേരി മുൻസിപ്പാലിറ്റിയുടെയും സംയുക്താഭിമുഖ്യത്തിൽ ചെതലയത്ത് കുട്ടികൾക്കായി തിയേറ്റർ വർക്ക് ഷോപ്പ് സംഘടിപ്പിച്ചു. ബത്തേരി നഗരസഭാ ഡപ്യൂട്ടി ചെയർപേഴ്സൺ എൽസി പൗലോസ് ഉദ്ഘാടനം ചെയ്തു. ജില്ലാ ശിശുസംരക്ഷണ ഓഫീസർ കാർത്തിക അന്ന തോമസ് അധ്യക്ഷത വഹിച്ചു. ഐ സി ഡി എസ് സൂപ്പർവൈസർ നസീറ, വാർഡ് കൗൺസിലർ നിഷ, പ്രൊട്ടക്ഷൻ ഓഫീസർ മജേഷ്, സൈക്കോളജിസ്റ്റ് ഹരിത, പ്രൊജക്ട് അസിസ്റ്റൻ്റ് വിന്ദുജ എന്നിവർ പ്രസംഗിച്ചു.
സുരേന്ദ്രൻ തില്ലാന തിയറ്റർ വർക്ക്ഷോപ്പ് നയിച്ചു. കലയിലൂടെ കുട്ടികളിലേക്ക് ആശയങ്ങൾ എത്തിക്കുന്നതിനും അവരുടെ ആത്മവിശ്വാസം വർദ്ധിപ്പിക്കുന്നതിനും വർക്ക് ഷോപ്പിലൂടെ സാധിച്ചുവെന്നും അതിലുപരിയായി കലയുടെ ആത്യന്തിക ലക്ഷ്യമായ ആഹ്ലാദം കുട്ടികൾക്ക് പകർന്ന് നൽകിയെന്നും സംഘാടകർ പറഞ്ഞു.





Leave a Reply