ഇ എസ് എ പരിധിയിൽ നിന്നും തൊണ്ടർനാട് വില്ലേജിലെ ജനവാസകേന്ദ്രങ്ങൾ ഒഴിവാക്കണം . യൂ ഡി എഫ്
തൊണ്ടർനാട്: വില്ലേജ് പരിസ്ഥിതി ലോല പ്രദേശമാക്കുന്ന രീതിയിൽ ആറാം കരട് വിജ്ഞാപനം ഉയർത്തിയ ആശങ്കകൾ പരിഹരിക്കാൻ സർക്കാർ അടിയന്തിര ഇടപെടൽ നടത്തണമെന്ന് പഞ്ചായത്ത് യൂ ഡി എഫ് കമ്മിറ്റി ആവശ്യപെട്ടു കൃഷി ഭൂമിയും ജനവസ കേന്ദ്രങ്ങളും ഉൾപ്പെടെയുള്ള പ്രദേശങ്ങൾ അടങ്ങിയതാണ് വിദഗ്ധ സമിതി ജൂലൈ 31 പുറപ്പെടുവിച്ച ഒടുവിലത്തെ കരട് വിജ്ഞാപനത്തിലുള്ളത് ഈ. വിജ്ഞാപനം സംബന്ധിച്ചു പരാതികളും നിർദേശങ്ങളും സമർപ്പിക്കാനുള്ള അവസരം കഴിനെആഴ്ച അവസാനിച്ചിരിക്കുകയാണ് കരട് വിജ്ഞാപനം സംബന്ധിച്ചുള്ള മാർഗ നിർദേശങ്ങൾ പ്രേദേശ വാസികൾക്കും തദ്ദേശ സ്ഥാപനങ്ങൾക്കും നൽകാൻ സർക്കാർ തയ്യാറായിട്ടില്ല മാർഗ നിർദേശങ്ങൾ സമർപ്പിക്കാനുള്ള ജനനങ്ങളുടെ അവസരമാണ് സർക്കാർ നഷ്ടപ്പെടുത്തിയത് സർക്കാർ തരത്തിലുള്ള അലംഭാവവും ഏകോപനമില്ലാഴ്മയും കാരണം മലയോര ജനതയുടെ ഭാവിയും നാടിന്റെ പുരോഗതിയും ഏറെ ആശങ്കയിലാണ് ഇ .എസ്. എ. പരിധിയിൽ ജനവസകേന്ദ്രങ്ങളും കൃഷിഭൂമിയും ഒഴിവാക്കുമെന്ന സർക്കാർ പ്രഖ്യാപനംകാറ്റിൽ പറത്തി സംസ്ഥാന സർക്കാർ ചെയ്യേണ്ടത് ചെയ്യാതെ കേന്ദ്ര സർക്കാരിനെ കുറ്റപ്പെടുത്തി മുഖംരക്ഷപ്പെടുത്താനുള്ള സിപിഎം നീക്കം അപഹാസ്യമാണ് യോഗത്തിൽ യു ഡി എഫ് ചെയർമാൻ എസ് എം. പ്രമോദ് മാസ്റ്റർ ആധ്യക്ഷത വഹിച്ചു പഞ്ചായത്തു മുസ്ലിം ലീഗ് പ്രസിഡന്റ് ടി. മൊയ്തു യോഗം ഉദ്ഘാടനം ചെയ്തു യൂ ഡി എഫ് കൺവീനർ കേളോത്ത് അബ്ദുള്ള, ടോമി മക്കിയാട്, കെ ടി കുഞ്ഞികൃഷ്ണൻ മാസ്റ്റർ, മുസ്തഫ മോന്തോൽ ആലികുട്ടി, ആറങ്ങാടൻ കുസുമം ജോസഫ് , ബേബി പെരുമ്പേൽ, അമ്മത് വാണിയേൽ , അബ്ദുള്ള മൊട്ട , പ്രീത രാമൻ , എലിയാമ്മ കെ.ജെ, സിനി തോമസ് ബിനോ ബേബി, എം.ടി. മാത്യു. എന്നിവർ സംസാരിച്ചു





Leave a Reply