May 6, 2026

പ്രഫ : ആർ. വി.ജി മേനോന്റെ സൂര്യനാണ് താരം പുസ്തകം പ്രകാശനം ചെയ്തു.

0
Img 20241006 Wa00832
By ന്യൂസ് വയനാട് ബ്യൂറോ

പുൽപ്പള്ളി :കേരള ശാസ്ത്ര സാഹിത്യ പരിഷത്ത് ,പുൽപ്പള്ളി മേഖലയിൽ വെച്ച് -പുസ്തക പ്രകാശനവും ചർച്ചയും നടത്തി.സൂര്യനാണ് താരം “എന്ന, പ്രൊഫ:ആർ.വി.ജി. മേനോൻ എഴുതിയ പുസ്തകം പുൽപ്പള്ളി പബ്ലിക് ലൈബ്രറിയിൽ നടന്ന സമ്മേളനത്തിൽ കെ. അബ്ദുൾ ഷുക്കൂർ അരുണിമക്ക് നൽകിക്കൊണ്ട് പുസ്തകം പ്രകാശനം ചെയ്തു. പ്രോഗ്രാമിൽ പി. യു . മർക്കോസ്, പി. സി. മാത്യു, എൻ സത്യാനന്തൻ മാസ്റ്റർ , പി .എൻ .സജി , സ്മിതിൽ സ്കറിയ ,ബിന്ദു പ്രസാദ്, അരുണ, സി കൃഷ്ണൻകുട്ടി ചർച്ചയിൽ പങ്കെടുത്ത് സംസാരിച്ചു.പുസ്തക നറുക്കെടുപ്പിൽ മരിയ ബിനു ചെങ്ങനാമഠത്തിൽ വിജയിയായി.ഒ.ടി. ശ്രീനിവാസൻ അദ്ധ്യക്ഷ സ്ഥാനം വഹിച്ചു. സി. എം .ജോസഫ് സ്വാഗതവും, സിറിയക് സബാസ്റ്റ്യൻ നന്ദിയും പറഞ്ഞു.

Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *