April 16, 2026

മുഖ്യമന്ത്രിയുടെ ചങ്ങാത്ത മുതലാളി ബന്ധത്തിൽ ദളിത് ആദിവാസി പ്രശ്നങ്ങൾ അവഗണിക്കപ്പെടുന്നു; എ കെ ശശി

0
Img 20241007 Wa00931
By ന്യൂസ് വയനാട് ബ്യൂറോ

 

 

കൽപ്പറ്റ :അന്താരാഷ്ട്ര കാര്യങ്ങൾ വരെ ചർച്ച ചെയ്തിരുന്ന മാർക്കിസ്റ്റ് പാർട്ടിയുടെ സമ്മേളനങ്ങളിൽ ഇപ്പോൾ ചർച്ച ചെയ്യുന്ന ഏക വിഷയം അഴിമതി ആരോപണങ്ങളിൽ മുങ്ങിനിൽക്കുന്ന മുഖ്യമന്ത്രിയെ എങ്ങനെ സംരക്ഷിക്കാം എന്ന ചർച്ച മാത്രമാണെന്ന് ദളിത് കോൺഗ്രസ് സംസ്ഥാന പ്രസിഡന്റ് എ കെ ശശി

 

വയനാട് ജില്ലാ കൺവെൻഷൻ ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം. ഒന്നും നടപ്പിലാക്കിയില്ലെങ്കിലും മാർക്സിസ്റ്റ് പാർട്ടിയുടെ ബ്രാഞ്ച് സമ്മേളനങ്ങൾ മുതൽ സംസ്ഥാന സമ്മേളനം വരെ ജനാധിപത്യ വിഷയങ്ങൾ മുൻകാലങ്ങളിൽ ചർച്ച ചെയ്യുമായിരുന്നു. എന്നാൽ മുഖ്യമന്ത്രിക്കും മകൾക്കും എതിരെ സ്വപ്നസുരേഷ് ഉന്നയിച്ച സ്വർണക്കള്ളക്കടത്ത് ആരോപണവും, ദേശാഭിമാനി ശക്തിധരൻ ഉന്നയിച്ച കൈതോല പായയിൽ നോട്ടുകെ ട്ടുകൾ മുഖ്യമന്ത്രിയുടെ വീട്ടിലേക്ക് കടത്തിക്കൊണ്ടു പോയതും, സിപിഎം സഹചാരിയായിരുന്ന പി വി അൻവർ എംഎൽഎ ആരോപിച്ചുകൊണ്ടിരിക്കുന്ന അഴിമതി ആരോപണങ്ങൾക്കുമെതിരെ ജനരോഷം ഉയരാതിരിക്കാൻ മുഖ്യമന്ത്രിക്കും കുടുംബത്തിനും സംരക്ഷണകവചം ഒരുക്കുന്നതിനുള്ള ചർച്ച മാത്രമാണ് പാർട്ടി സമ്മേളനങ്ങളിലും, ഗവൺമെൻറ് തലങ്ങളിലും നടക്കുന്ന ഇപ്പോഴത്തെ ചർച്ചാവിഷയം. ഇതുമൂലം അടിസ്ഥാന വർഗ്ഗങ്ങളുടെ ജീവിത വിഷയങ്ങളാണ് സർക്കാർ അവഗണിക്കുന്നത്. ചങ്ങാത്ത മുതലാളിത്തമാണ് മുഖ്യമന്ത്രിയുടെ നയം എന്നതിനാൽ പാവപ്പെട്ട പട്ടികജാതി ,പട്ടികവർഗ്ഗ വിഭാഗങ്ങളുടെ ജീവിത പ്രശ്നങ്ങൾ യാതൊന്നിനും മുഖ്യമന്ത്രി ഒരു പരിഗണനയും കൊടുക്കുന്നില്ലെന്ന് എ കെ ശശി ആരോപിച്ചു.

 

  • ജില്ല കൺവെൻഷനിൽ ദളിത് കോൺഗ്രസ് ജില്ലാ പ്രസിഡന്റ് വി കെ ശശികുമാർ അധ്യക്ഷത വഹിച്ചു. ഡിസിസി പ്രസിഡണ്ട് എൻ .ഡി .അപ്പച്ചൻ , മുഖ്യപ്രഭാഷണം നടത്തി, ദളിത് കോൺഗ്രസ് സംസ്ഥാന വൈസ് പ്രസിഡണ്ട്മാരായ അജിത്ത് മാട്ടൂൽ, ഇ.എസ് ബൈജു.. ജില്ലാ പഞ്ചായത്ത് പ്രസിഡണ്ട് സംഷാദ് മരക്കാർ,. ബി സുരേഷ് ബാബു, കെ വി ശശി , എ.രാം കുമാർ ,എ എ . വർഗ്ഗീസ്, ശ്രീജ ബാബു, സിന്ദു തൃക്കൈപ്പറ്റ , വിനോദ് ലക്കിഹിൽ, രാജാറാണി. ഓ എ ലാലു, കെ ബാബു രവീന്ദ്രൻ മേപ്പാടി, സുജാത മാധവൻ, ഉഷ, അനീഷ് വൈത്തിരി. എന്നിവർ സംസാരിച്ചു.. മുണ്ടക്കൈ ഉരുൾ പൊട്ടലിൽ ദുരന്തമുഖത്ത് രക്ഷാപ്രവർത്തനം നടത്തിയവരെ ആദരിച്ചു. 3ർഡ് മാസ്റ്റേഴ്സ് പവ്വർ ലിഫ്റ്റിംങ് ഇന്ത്യ 2 ഗോൾഡ് 2 സിൽവർ ജേതാവും ഏഷ്യയിലേക്ക് സെലെക്ഷൻ നേടിയ രമേശ് ബി പുത്തൂർ വയൽ നെ ചടങ്ങിൽ ആദരിച്ചു.
Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *