ഓണം ബംബർ ഭാഗ്യവാനെ കണ്ടെത്തി കർണാടക സ്വദേശി അൽത്താഫ് ആണ് ഭാഗ്യവാൻ
ബത്തേരി: ഒടുവിൽ കാത്തിരിപ്പിന് വിരാമമായി.ഏറെ ആക്ഷാംകൾക്കൊടുവിൽ തിരുവോണം
ബംപർ ഭാഗ്യശാലിയെ കണ്ടെത്തി. കർണാടക
പാണ്ഡ്യപുര സ്വദേശി അൽത്താഫ് ആണ് ഈ
വർഷത്തെ തിരുവോണം ബമ്പർ നേടിയ
മഹാഭാഗ്യശാലി.കർണാടകയിൽമെക്കാനിക്കാണ് അൽത്താഫ്. TG 434222 എന്നനമ്പറിനാണ് ഒന്നാം സമ്മാനം ലഭിച്ചത്. വയനാട്നിന്നും വിറ്റ ടിക്കറ്റിനായിരുന്നു ഒന്നാം സമ്മാനം. 15കൊല്ലമായി ടിക്കറ്റെടുക്കുന്നു, ഫുൾ ഹാപ്പി എന്ന്അൽത്താഫ് പ്രതികരിച്ചു. വയനാട്ടിലെബന്ധുവീട്ടിൽ എത്തിയപ്പോഴാണ് അൽത്താഫ്ഓണം ബമ്പറെടുത്തത്. ഒന്നാം സമ്മാനംതനിക്കാണെന്ന് ഇന്നലെ തന്നെ അറിഞ്ഞിരുന്നുഎന്നും അൽത്താഫ്. വാടക വീട്ടിൽ താമസിക്കുന്നഅൽത്താഫിന് സ്വന്തമായി ഒരു വീട്
നിർമ്മിക്കണമെന്നും, തൻ്റെ മക്കളെകെട്ടിച്ചയക്കണമെന്നുമാണ് ആഗ്രഹം,വയനാട് ബത്തേരിയിലെ എൻജിആർ ലോട്ടറീസ്നടത്തുന്ന നാഗരാജ് ആണ് ടിക്കറ്റ് വിറ്റത്.
ഒരുമാസം മുൻപാണ് ടിക്കറ്റ് വിറ്റതെന്നും ആരാണ്
വാങ്ങിയതെന്ന് ഓർമയില്ലെന്നും താൻ വിറ്റടിക്കറ്റിന് സമ്മാനം ലഭിച്ചതിൽ അതിയായസന്തോഷമെന്നായിരുന്നു നാഗരാജിന്റെ
ആദ്യപ്രതികരണം. പനമരത്തെ എസ് ജെ ലക്കി
സെന്ററിൽ നിന്നുമാണ് നാഗരാജ് ടിക്കറ്റെടുത്തത്.
ജിനീഷ് എ ആണ് എസ് ജെ ലക്കി സെന്ററിലെ
ഏജന്റ്. ഏജൻസി കമ്മീഷനായി 2.5 കോടി
രൂപയാണ് നാഗരാജിന് ലഭിക്കുക.
ഓണ ബമ്പറിൻ്റെ രണ്ടാം സമ്മാനം ഒരു കോടി രൂപ (20 പേർക്ക്) ആണ്. മൂന്നാം സമ്മാനമായ 50 ലക്ഷം രൂപ, ഓരോ പരമ്പരകൾക്കും രണ്ടു വീതം സമ്മാനമെന്ന കണക്കിൽ 20 പേർക്ക് ലഭിക്കും. ഓരോ പരമ്പരയിലും 10 പേർക്ക് വീതം അഞ്ചു ലക്ഷവും രണ്ടു ലക്ഷവുമാണ് യഥാക്രമം നാലും അഞ്ചും സമ്മാനങ്ങൾ. സമാശ്വാസ സമ്മാനമായി അഞ്ചു ലക്ഷം രൂപ വീതവും ലഭിക്കും. ഒൻപതു പേർക്കാണ് സമാശ്വാസ സമ്മാനം ലഭിക്കുക.





Leave a Reply