May 7, 2026

പുനരധിവാസ പദ്ധതികളുമായി ജംഇയ്യത്ത് ഉലമ എ ഹിന്ദ്

0
Img 20241010 153451
By ന്യൂസ് വയനാട് ബ്യൂറോ

മേപ്പാടി:മുണ്ടകൈ- ചൂരൽമല ദുരിതബാധിതർക്ക് അതിജി മനത്തിന് വേണ്ടി ജീവനോപാധികളും ഭക്ഷ്യസുരക്ഷ പദ്ധതിയുമായി ജംഇയ്യത്ത് ഉലമ എ ഹിന്ദ് കേരള സംസ്ഥാന കമ്മിറ്റി. വെള്ളാർ സ്ക്കൂളിലെ മുഴുവൻ JRC വിദ്യാർത്ഥികൾക്കും യൂണിഫോം നൽകുകയും വൈത്തിരിയിൽ ദുരന്തമേഖലയിലെ വ്യാപരിക്ക് പലചരക്ക് കട ആരംഭിച്ച് നൽകുകയും ചൂരൽമലയിലെ ബാർബർ തൊഴിലാളിക്ക് പുതിയ ഷോപ്പ് തുറക്കാൻ ധനസഹായം നൽകുകയും. 20 കുടുംബങ്ങൾക്ക് തയ്യൽ മെഷീനുകൾ, മോട്ടോർ വർക്ക് ഷോപ്പ് ടൂൾസ്. ഹോം കിച്ചൻ യൂണിറ്റുകൾ മറ്റ് തൊഴിലുപകരണങ്ങൾഎന്നിവ നൽകുകയും ചെയ്തു. കൂടാതെ ദുരന്തബാധിതരായ 60 കുടുംബങ്ങൾക്ക് 2025 മാർച്ച് മാസം 31 തിയ്യതി വരെ പ്രത്യേക ഭഷ്യ സുരക്ഷ പദ്ധതിയും ആരംഭിച്ചു. ഭക്ഷ്യ സുരക്ഷ പദ്ധതിയിലെ ഓരോ ഗുണഭോകൃത കുടുംബത്തിനും പ്രതിമാസം 750 മുതൽ 3500 രൂപ വരെ വിലയുള്ള സാധനങ്ങൾ യഥേഷ്ടം വാങ്ങാവുന്ന രീതിയിലാണ് പദ്ധതി ആസൂത്രണം ചെയ്തിട്ടുള്ളത്.

ജില്ലാപഞ്ചായത്ത് പ്രസിഡന്റ് ഷംസാദ് മരക്കാർ ഉൽഘാടനം ചെയ്തു. മേപ്പാടി ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് കെ. ബാബു. വൈത്തിരി ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ട് എം.വി. വിജേഷ്. ജംഇയ്യത്ത് ഉലമ എ ഹിന്ദ് സംസ്ഥന സെക്രട്ടറി വി എച്ച്. അലിയാർ ഖാസിമി സംസ്ഥാന വർക്കിംഗ്പ്രസിഡന്റ് അബുൾ ഗഫ്ഫാർഖൗസരി . മുസ്ലിം പേഴ്സണൽ ലോ ബോർഡ് അംഗം അബ്ദുൾ ഷുക്കൂർ ഖാസിമി. താരിഖ് അൻവർ ഖാസിമി. ഷറഫുദീൻ അസ്ലമി . ടി ഹംസ. സലിം മേമന. ബി. നാസർ. ഫാദർ ജോബിൻ വട്ടകുളം . അഡ്വ: ബബിത .ഗഫൂർ വെണ്ണിയോട്.മമ്മുട്ടി അഞ്ച്കുന്ന്.സി.ഷിഹാബ്.സി. വി. വർഗ്ഗീസ്. യഹ്‌യാ ഖാൻ തലക്കൽ പ്രസംഗിച്ചു.

Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *