April 16, 2026

മഹിളാ കോൺഗ്രസ്‌ കൽപ്പറ്റ ബ്ലോക്ക് കമ്മിറ്റിയുടെ നേതൃത്വത്തിൽ* *മഹിളാ സാഹസ്* *ഏകദിന ക്യാമ്പും മെമ്പർഷിപ് ക്യാമ്പയിനും സംഘടിപ്പിച്ചു*

0
Img 20241011 105317
By ന്യൂസ് വയനാട് ബ്യൂറോ

കൽപ്പറ്റ : മഹിളാ കോൺഗ്രസ് കൽപ്പറ്റ ബ്ലോക്ക് കമ്മിറ്റിയുടെ നേതൃത്വത്തിൽ മഹിളാ സാഹസ് എന്ന നാമധേയത്താൽ ഏകദിന ക്യാമ്പും മെമ്പർഷിപ്പ് ക്യാമ്പയിനും സംഘടിപ്പിച്ചു. കെപിസിസി മെമ്പർ പി പി ആലി ഏകദിന ക്യാമ്പ് ഉദ്ഘാടനം ചെയ്തു. മഹിളാ കോൺഗ്രസ് കൽപ്പറ്റ ബ്ലോക് പ്രസിഡന്റ് ശ്രീമതി അയിഷാ പള്ളിയാൽ അദ്യക്ഷത വഹിച്ചു. ഡിസിസി പ്രസിഡന്റ് എൻ ഡി അപ്പച്ചൻ മുഖ്യ പ്രഭാഷണം നടത്തി.മെമ്പർഷിപ് ക്യാമ്പയിൻ ജില്ലാ പ്രസിഡന്റ് ജിനി തോമസ് ഉദ്ഘാടനം ചെയ്തു. ചടങ്ങിൽ മുതിർന്ന മഹിളാ കോൺഗ്രസ്‌ പ്രവർത്തകരെ ആദരിച്ചു. ഡിസിസി ജനറൽ സെക്രട്ടറി നജീബ് കരണി, ബ്ലോക്ക് പ്രസിഡന്റ് ബി. സുരേഷ് ബാബു. കോൺഗ്രസ് കൽപ്പറ്റ മണ്ഡലം പ്രസിഡന്റ് ഗിരീഷ് കൽപ്പറ്റ,എം വേണുഗോപാൽ,ഷാഫി പുൽപാറ,ഗൗതം ഗോകുൽദാസ്, മുഹമ്മദ് ഫെബിൻ തുടങ്ങിയവർ സംസാരിച്ചു. ക്യാമ്പിൽ വയനാടിന്റെ പരിസ്ഥിതിക സന്തുലിതാവസ്ഥനിലനിർത്തണം എന്നാവശ്യപ്പെട്ടുകൊണ്ട് പ്രമേയം അവതരിപ്പിക്കുകയുംചെയ്തു

Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *