April 16, 2026

ഡിപ്ലോമ വിതരണം മന്ത്രി ഓ ആർ കേളു നിർവ്വഹിക്കും

0
Img 20241011 152134
By ന്യൂസ് വയനാട് ബ്യൂറോ

നിർഝരി നാട്യകലാ അക്കാദമി തൃശ്ശിനാപ്പള്ളി കലൈ കാവേരി സ്കൂൾ ഓഫ് ഫൈൻ ആട്സുമായി ചേർന്നുകൊണ്ടു നടത്തുന്ന ഭരതനാട്യം ഡിപ്ലോമ കോഴ്സ് വിജയകരമായി പൂർത്തിയാക്കിയ ആദ്യ ബാച്ച് വിദ്യാർത്ഥികൾക്ക് പട്ടികജാതി -പട്ടിക വർഗ്ഗ പിന്നാക്ക ക്ഷേമ വകുപ്പ് മന്ത്രി ഓ ആർ കേളു സർട്ടിഫിക്കറ്റ് വിതരണം ചെയ്യും. ഒക്ടോബർ 12 ശനിയാഴ്ച്ച വൈകുന്നേരം 5 മണിക്ക് പടിഞ്ഞാറത്തറ എ യു പി സ്കൂളിൽ വച്ച് നടക്കുന്ന ചടങ്ങിൽ ഗ്രാമ പഞ്ചായത്ത് പ്രസിഡൻ്റ് പി. ബാലൻ അദ്ധ്യക്ഷത വഹിക്കും. തുടർന്ന് അക്കാദമി വിദ്യാർത്ഥികൾ അവതരിപ്പിക്കുന്ന കലാപരിപാടികൾ അരങ്ങേറും.

വിദ്യാരംഭ ദിനമായ ഞായറാഴ്ച്ച രാവിലെ 9.30 മുതൽ അക്കാദമിയുടെ പടിഞ്ഞാറത്തറ , കല്പറ്റ, മാനന്തവാടി കേന്ദ്രങ്ങളിൽ വിവിധ കലാപരിശീലന കോഴ്സുകളിലേക്കുള്ള പ്രവേശനം തുടങ്ങും.

Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *