May 11, 2026

കേന്ദ്ര-കേരള സർക്കാരുകളുടെ തൊഴിലാളിവിരുദ്ധ നയങ്ങൾ തിരുത്തണം; ഐ.എൻ.ടി.യു.സി

0
Img 20241015 141608
By ന്യൂസ് വയനാട് ബ്യൂറോ

മാനന്തവാടി-കേന്ദ്ര-കേരള സർക്കാരുകൾ തുടരുന്ന തൊഴിലാളിവിരുദ്ധ സമീപനങ്ങൾ ജനജീവിതം ദുസ്സഹമാക്കുകയാണ്. തൊഴിൽ നിയമങ്ങൾ തുടർച്ചയായി ലംഘിച്ചുകൊണ്ട് അങ്ങേയറ്റം ചുഷ്ണാത്മകമായ സമീപനങ്ങൾ സ്വികരിക്കുന്ന മാനേജ്മെമെന്റുകൾക്കും മറ്റും പിന്തുണ കൊടുക്കുന്ന രീതിയാണ് സർക്കാർ സംവിധാനങ്ങൾ സ്വീകരിക്കുന്നത്.ഇതിനെതിരെ മോട്ടോർ തൊഴിലാളികളെ സംരക്ഷിക്കുക,തോട്ടം തൊഴിലാളികളുടെ വേതനം വർദ്ധിപ്പിക്കുക,താല്ക്കാലിക തൊഴിലാളികളെ സ്ഥിരപ്പെടുത്തുക,തൊഴിലുറപ്പ് തൊഴിലാളികൾക്ക് 200 തൊഴിൽ നല്കുക,എല്ലാ വിഭാഗം കയറ്റിറക്ക് തൊഴിലാളികളുടെയും തൊഴിൽ സംരക്ഷിക്കുക, അംഗണവാടി- ആശാവർക്കർമാരുടെ വേതനം വർദ്ധിപ്പിക്കുക, ഇക്കോ ടുറിസം കേന്ദ്രങ്ങൾ പൂർണ്ണമായും തുറന്ന് പ്രവർത്തിക്കുക,വിലകയറ്റം തടയുക തുടങ്ങിയ ആവശ്യങ്ങൾ ഉന്നയിച്ചാണ് സമരം.മുഴുവൻ തൊഴിലാളി സുഹൃത്തുക്കളും സമരത്തിൽ പങ്കാളികളാവണമെന്ന് അഭ്യർത്ഥിക്കുന്നു. ഐ.എൻ.ടി.യു.സി സംസ്ഥാന ജനറൽ സെക്രട്ടറി ടി.എ.റെജി,റിജണൽ പ്രസിഡണ്ട് കെ.വി.ഷിനോജ്, സി.ജെ.അലക്സ്,സാബു പൊന്നിയിൽ,എം.പി.ശശികുമാർ,കെ.കൃഷ്ണൻ പങ്കെടുത്തു.

Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *