April 15, 2026

ക്വിസ് മത്സര വിജയികള്‍ക്ക് സമ്മാനം വിതരണം ചെയ്തു*

0
Img 20241015 190957
By ന്യൂസ് വയനാട് ബ്യൂറോ

ജില്ലാ ഖാദി ഗ്രാമ വ്യവസായ ഓഫീസിന്റെ ആഭിമുഖ്യത്തില്‍ ഗാന്ധിജിയും ഖാദിയും സ്വാതന്ത്ര്യ സമരവും എന്ന വിഷയത്തില്‍ ജില്ലയിലെ ഹൈസ്‌കൂള്‍, ഹയര്‍ സെക്കന്‍ഡറി സ്‌കൂള്‍ വിദ്യാര്‍ത്ഥികള്‍ക്ക് ക്വിസ് മത്സരം സംഘടിപ്പിച്ചു. പെരിക്കല്ലൂര്‍ ഹൈസ്‌കൂളിലെ എ. അന്‍സാഫ് അമാന്‍, എ.എസ് അസീം ഇഷാന്‍ എന്നിവര്‍ ഒന്നാം സ്ഥാനവും പനങ്കണ്ടി ഗവ ഹയര്‍സെക്കന്‍ഡറി സ്‌കൂളിലെ എ.എന്‍ നിബില്‍ മുഹമ്മദ്, എ.ജെ ഹരിനിവേദ് എന്നിവര്‍ രണ്ടാം സ്ഥാനവും വാളാട് ഗവ ഹയര്‍സെക്കന്‍ഡറി സ്‌കൂളിലെ എ.എസ് അംജുത, കെ.പി നസ്‌റിയ എന്നിവര്‍ മൂന്നാം സ്ഥാനവും കരസ്ഥമാക്കി. ജില്ലാതല മത്സര വിജയികളെ സംസ്ഥാനതല മത്സരത്തില്‍ പങ്കെടുപ്പിക്കും. മത്സര വിജയികള്‍ക്ക് ടോഫി, ക്യാഷ് അവാര്‍ഡ്, സര്‍ട്ടിഫിക്കറ്റ് എന്നിവ ജില്ലാ ഖാദി ബോര്‍ഡ് പ്രൊജക്ട് ഓഫീസര്‍ എം ആയിഷ വിതരണം ചെയ്തു. ജില്ലാ പഞ്ചായത്ത് ഹാളില്‍ സംഘടിപ്പിച്ച പരിപാടിയില്‍ ജില്ലാ ഇന്‍ഫര്‍മേഷന്‍ ഓഫീസ് അസിസ്റ്റന്റ് എഡിറ്റര്‍ കെ.സുമ, ഗ്രാമ വ്യവസായ ഓഫീസര്‍ എം.അനിത, കല്‍പ്പറ്റ ഖാദി ഷോറൂം മാനേജര്‍ ദിലീപ് കുമാര്‍, അസിസ്റ്റന്റ് മാനേജര്‍ ഷൈജു അബ്രഹാം എന്നിവര്‍ സംസാരിച്ചു.

Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *