വയനാട് ലിറ്ററേച്ചര്‍ ഫെസ്റ്റിവല്‍: സ്ട്രീറ്റ് ആര്‍ട്ടിന്റെ ഉദ്ഘാടനം നിര്‍വഹിച്ചു
മാനന്തവാടി: വയനാട് ലിറ്ററേച്ചര്‍ ഫെസ്റ്റിവല്‍ രണ്ടാം പതിപ്പിന്റെ വരവറിയിച്ചുകൊണ്ടും വയനാടിനെ അക്ഷരനഗരിയാക്കി മാറ്റുകയെന്ന ലക്ഷ്യത്തോടെയും ജില്ലയുടെ വിവിധ ഭാഗങ്ങളില്‍ നടത്തുന്ന സ്ട്രീറ്റ് ആര്‍ട്ടിന്റെ ഉദ്ഘാടനം മാനന്തവാടി ഗവ: യു.പി. സ്കൂള്‍ പരിസരത്ത് റിട്ട. എസ്.പി. പ്രിന്‍സ് അബ്രഹാം നിര്‍വഹിച്ചു. മാനന്തവാടി മുന്‍സിപ്പല്‍ ചെയര്‍പേഴ്സണ്‍ സി.കെ. രത്നവല്ലി , വൈസ് ചെയര്‍പേഴ്സണ്‍ ജേക്കബ് സെബാസ്റ്റ്യന്‍, കൗണ്‍സിലര്‍ ജോയ്, വിനോദ് തോട്ടത്തില്‍, ഫെസ്റ്റിവല്‍ ഡയറക്ടര്‍ ഡോ. വിനോദ് കെ. ജോസ്, കോര്‍ഡിനേഷന്‍ കമ്മിറ്റി കണ്‍വീനര്‍ ഷാജന് ജോസ്, അനീസ് മാനന്തവാടി, സിമില്‍ കെ, സീസര്‍ ജോസ്, പ്രവീണ്‍ രാജഗിരി, ഏ.കെ. റെയ്ഷാദ്, ഹബീബ് വി, തുടങ്ങിയവര്‍ സംസാരിച്ചു. മാനന്തവാടി ഗവ: യു.പി. സ്കൂള്‍, മുന്‍സിപ്പല്‍ ബസ്സ് സ്റ്റാന്റ്, ഗവ: ഹയര്‍ സെക്കന്ററി സ്കൂള്‍ പരിസരം എന്നിവിടങ്ങളില്‍ നടത്തിയ പ്രവര്‍ത്തനങ്ങള്‍ക്ക് കണ്ണൂര്‍ യൂണിവേഴ്സിറ്റി ബി.എഡ്. സെന്റര്‍, തൃശ്ശിലേരി ഗവ: ഹയര്‍ സെക്കന്ററി സ്കൂള്‍, മാനന്തവാടി ഗവ: ഹയര്‍ സെക്കന്ററി സ്കൂള്‍ എന്നിവിടങ്ങളിലെ NSS യൂണിറ്റംഗങ്ങള്‍ നേതൃത്വം നല്കി.





Leave a Reply