June 24, 2026

പെരിക്കല്ലൂരിൽ നിന്നുള്ള ദീർഘദൂര സർവ്വീസുകൾ നിർത്തലാക്കുന്ന നയം ഗതാഗത വകുപ്പ് മന്ത്രി അവസാനിപ്പിക്കണം

0
Img 20241020 Wa01101
By ന്യൂസ് വയനാട് ബ്യൂറോ

 

 

 

പുൽപള്ളി: പുൽപ്പള്ളി, പൂതാടി, മുള്ളൻകൊല്ലി പഞ്ചായത്തുകാർക്ക് രാത്രി കാലങ്ങളിൽ തങ്ങളുടെ നാട്ടിൽ വളരെ കുറഞ്ഞ നിരക്കിലും കുറഞ്ഞ സമയം കൊണ്ടും എത്തിപ്പെടുവാൻ ഉപകാരപ്രദമായിരുന്ന സർവീസായിരുന്നു 9:30 പി എം പെരിക്കല്ലൂർ – അടൂർ ഡീലക്സ്. പെരിക്കല്ലൂരിനും ബത്തേരിക്കുമിടയിൽ ദിനംപ്രതി 25 ഓളം കട്ട് ടിക്കറ്റുകൾ ബത്തേരി,കോഴിക്കോട്, ഗുരുവായൂർ, എറണാകുളം, കോട്ടയം ആയി 3500 രൂപാ ലഭിച്ചിരുന്ന സർവീസുമാണിത്. സ്വകാര്യ സി.സി ബസുകൾ കൃത്യമായ സമയക്രമം പാലിക്കാതെയും സർക്കാർ നിശ്ചയിച്ച നിരക്കുമല്ല വാങ്ങുന്നത്. യാത്രക്കാരെ പിഴിയാൻ 8 ഓളം വരുന്ന സ്വകാര്യ ബസുകൾക്ക് വേണ്ടിയാണ് പെരിക്കല്ലൂർ – അടൂർ ഡീലക്സ് ബത്തേരിയായി റദ്ദ് ചെയ്തത്. കിഫ് കോൺ എന്ന ഏജൻസി മുഖാന്തിരം എൻ്റ് ടു എൻ്റ് ടിക്കറ്റ് മാത്രം മാനദണ്ഡമാക്കി ടി സർവീസുകൾ റദ്ദ് ചെയ്ത് സ്വകാര്യ ടൂറിസ്റ്റ് ബസുകാർക്ക് യാത്രക്കാരെ പിഴിയുന്ന നിരക്ക് വാങ്ങാൻ കെ.എസ്.ആർ.ടി.സി സൗകര്യം ചെയ്തു കൊടുക്കുന്നു. സർക്കാരിൻ്റെ സൽപ്പേരിന് കളങ്കം ഉണ്ടാക്കുന്ന ഈ പദ്ധതികൾ പിൻവലിക്കണമെന്നും, പുൽപ്പള്ളി, പൂതാടി, മുള്ളൻകൊല്ലി പ്രദേശവാസികളുടെ ദീർഘദൂര യാത്രാ സ്വാതന്ത്രത്തിന് വിലങ്ങുതടിയായി നിൽക്കുന്ന കെ.എസ്.ആർ.ടി.സിയുടെ നിലപാട് തിരുത്തണമെന്നും, പെരിക്കല്ലൂർ നിന്നും നിർത്തലാക്കിയ മുഴുവൻ കെ.എസ്.ആർ.ടി.സി സർവീസുകളും പുന:രാരംഭിക്കാൻ വയനാട് സി.പി.ഐ (എം) ജില്ലാക്കമ്മറ്റി ഇടപെടണം. ഗതാഗത വകുപ്പ് മന്ത്രിയുടെ മണ്ഡലത്തിൽ ദീർഘദൂര സർവീസുകൾ നഷ്ടത്തിൽ ഓടുമ്പോൾ കള്ളക്കണക്കുണ്ടാക്കി പെരിക്കല്ലൂരിൽ നിന്നുള്ള ദീർഘദൂര സർവ്വീസുകൾ നിർത്തലാക്കുന്ന നയം ഗതാഗത വകുപ്പ് മന്ത്രി അവസാനിപ്പിക്കണം. യോഗത്തിൽ ജോസ് നെല്ലേടം അദ്ധ്യക്ഷത വഹിച്ചു. ബേബി പാരിപ്പള്ളി,ഗിരീഷ് കുമാർ ജി.ജി എന്നിവർ സംസാരിച്ചു.

Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *