August 22, 2026

തെരഞ്ഞെടുപ്പ് പ്രവർത്തനങ്ങൾക്ക് തുടക്കം കുറിക്കാൻ എൻ ഡി എ സ്ഥാനാർത്ഥി നവ്യ ഹരിദാസ് നാളെ വയനാട്ടിൽ 

0
Img 20241020 Wa01231
By ന്യൂസ് വയനാട് ബ്യൂറോ

 

 

 

 

കൽപ്പറ്റ: ഭാരതീയ ജനതാ പാർട്ടിയുടെ വയനാട് ലോകസഭാ മണ്ഡലത്തിലെ തെരഞ്ഞെടുപ്പ് പ്രവർത്തനങ്ങളുടെ തുടക്കം കുറിക്കാൻ ദേശീയ ജനാധിപത്യ സഖ്യത്തിന്റെ സ്ഥാനാർത്ഥി

നവ്യ ഹരിദാസ് നാളെ രാവിലെ 9 30 ന് വയനാട് ജില്ലാ കവാടത്തിൽ എത്തിച്ചേരും. ബിജെപിയുടെ ജില്ലാ സംസ്ഥാന നേതാക്കൾ ഹാരാർപ്പണം നടത്തി മണ്ഡലത്തിലേക്ക് സ്വീകരിക്കും. ലക്കിടിയിലുള്ള കരിന്തണ്ടൻ സ്മാരകത്തിൽ പുഷ്പാർച്ച നടത്തിയതിനുശേഷം ശേഷം രാവിലെ 10 30 ന് കൽപ്പറ്റ പുതിയ ബസ് സ്റ്റാൻഡിൽ നിന്നും ആരംഭിക്കുന്ന റോഡ് ഷോയിൽ പങ്കെടുക്കും. വാദ്യമേളങ്ങളുടെ അകമ്പടിയോടുകൂടി നടത്തപ്പെടുന്ന റോഡ് ഷോ ഗൂഡലായിയിൽ സമാപിക്കും. തുടർന്ന് മണ്ഡലം സ്ഥാനാർത്ഥി നവ്യ ഹരിദാസ് ജില്ലയിലെ പ്രമുഖ സംഘടനാ നേതാക്കളെയും, പ്രമുഖ വ്യക്തികളെയും സന്ദർശിച്ച് അനുഗ്രഹ ആശംസകൾ ഏറ്റുവാങ്ങും.

Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *