കണിയാമ്പറ്റ പഞ്ചായത്ത് യു ഡി എഫ് തെരഞ്ഞെടുപ്പ് കൺവെൻഷൻ രാജ്മോഹൻ ഉണ്ണിത്താൻ എം പി ഉദ്ഘാടനം ചെയ്തു
കൽപ്പറ്റ: യു ഡി എഫ് പഞ്ചായത്ത് തെരഞ്ഞെടുപ്പ് കൺവെൻഷനുകൾ ജില്ലയിൽ പുരോഗമിക്കുന്നു. കൽപ്പറ്റ നിയോജകമണ്ഡലത്തിൽ രാജ്‌മോഹൻ ഉണ്ണിത്താൻ എം പിയുടെയും, മാനന്തവാടി നിയോജകമണ്ഡലത്തിൽ സണ്ണി ജോസഫ് എം എൽ എയുടെയും, സുൽത്താൻബത്തേരി നിയോജകമണ്ഡലത്തിലെ ഡീൻ കുര്യാക്കോസ് എം പിയുടെയും, നേതൃത്വത്തിലാണ് തെരഞ്ഞെടുപ്പ് പ്രചാരണങ്ങളും കൺവെൻഷനുകളും നടക്കുന്നത്. ഇതി ൽ സുൽത്താൻ ബത്തേരി നിയോജകമണ്ഡലത്തിലെ കൺവെൻഷനുകൾ പൂർണമായി കഴിഞ്ഞു. മാനന്തവാടിയിൽ ചൊവ്വാഴ്ചയോടെ കൺവെൻഷനുകൾ പൂർണമാകും. ഇന്ന് രാവിലെ 10 മണിക്ക് മാനന്തവാടി എൻ എസ് ഡി ഹാളിലും, ഉച്ചക്ക് രണ്ട് മണിക്ക് വെള്ളമുണ്ട സിറ്റി ഓഡിറ്റോറിയത്തിലും, രണ്ട് എടവക പഞ്ചായത്ത് കൺവെൻഷൻ മണിക്ക് ദീപ്തിഗിരി ഓഡിറ്റോറിയത്തിലും, മൂന്ന് മണിക്ക് പനമരം പുഴയോരം ഹാളിൽ പനമരം പഞ്ചായത്ത് കൺവെൻഷനുകളും നടക്കും. ചൊവ്വാഴ്ച രാവിലെ 10 മണിക്ക് കാട്ടിക്കുളം എസ് എൻ ഡി പി ഹാളിൽ തിരുനെല്ലി ഗ്രാമപഞ്ചായത്ത്, 11 മണിക്ക് ലോഹ പാലസിൽ തൊണ്ടർനാട് പഞ്ചായത്ത്, രണ്ട് മണിക്ക് ഐ എൻ ടി യു സി ഹാളിൽ തവിഞ്ഞാൽ ഗ്രാമപഞ്ചായത്ത് കൺവെൻഷൻ നടക്കും. ഞായറാഴ്ച കണിയാമ്പറ്റ പഞ്ചായത്ത് യു ഡി എഫ് കൺവെൻഷൻ ഉൾപ്പടെ കൽപ്പറ്റ നിയോജകമണ്ഡലത്തിലും പഞ്ചായത്ത് തല കൺവെൻഷനുകൾ നടന്നു. ചൊവ്വാഴ്ചയോടെ കൺവെൻഷുകൾ പൂർണമാകും.

Leave a Reply