May 9, 2026

വയനാട്ടിൽ നിന്ന് കാണാതായ സ്വർണ്ണപ്പണിക്കാരന്റെ മൃതദേഹം കണ്ണൂരിൽ കണ്ടെത്തി.

0
IMG-20181004-WA0223
By ന്യൂസ് വയനാട് ബ്യൂറോ
മാനന്തവാടി: 
വയനാട്ടിൽ നിന്ന്  മൂന്ന് ദിവസം മുമ്പ്  കാണാതായ സ്വർണ്ണപ്പണിക്കാരന്റെ മൃതദേഹം കണ്ണൂരിൽ കണ്ടെത്തി.

തരുവണ കോക്കടവ് നെല്ലിയാറ്റക്കുന്നുമ്മേല്‍ കേളപ്പന്റെ മകന്‍ പ്രവീഷ് എന്‍.കെ (ഉണ്ണി 43) യുടെ മൃതദേഹമാണ് കണ്ണൂര്‍ മയ്യില്‍ പോലീസ് സ്‌റ്റേഷന്‍ പരിധിയിലെ പറശ്ശിനിക്കടവ് പുഴയിലെ പാമ്പുരുത്തി ദ്വീപിനോട് ചേര്‍ന്ന് കണ്ടെത്തിയത്. വ്യാഴാഴ്ച  രാവിലെ പതിനൊന്നരയോടെയാണ് മൃതദേഹം പുഴയില്‍ കണ്ടെത്തിയത്. തുടര്‍ന്ന് മയ്യില്‍ പോലീസ് ഇന്‍ക്വസ്റ്റ് നടത്തിയശേഷം പോസ്റ്റ്‌മോര്‍ട്ടത്തിനായി പരിയാരം മെഡിക്കല്‍ കോളേജിലേക്ക് കൊണ്ടുപോയി. വർഷങ്ങളായി വെള്ളമുണ്ട എട്ടേ നാലിലും കഴിഞ്ഞ കുറച്ച് നാളായി  തരുവണയിലും  സ്വര്‍ണ്ണപണിക്കാരനായി ജോലി ചെയ്ത് വന്നിരുന്ന പ്രവീഷിനെ ചൊവ്വാഴ്ച   മുതലാണ്   കാണാതായത്.

Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *