May 21, 2026

വ്യാപാരികൾക്കുള്ള ധനസഹായം വിതരണം ചെയ്തു

0
02
By ന്യൂസ് വയനാട് ബ്യൂറോ
കൽപ്പറ്റ: പ്രളയത്തിൽ നാശനഷ്ടം സംഭവിച്ച വ്യാപാരികൾക്ക് കേരള വ്യാപാരി വ്യവസായി ഏകോപന സമിതി വയനാട് ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ നൽകുന്ന ധനസഹായത്തിന്റെ രണ്ടാംഘട്ട വിതരണോൽഘാടനം സംസ്ഥാന വൈസ്. പ്രസിഡണ്ട്  അഹമ്മദ് ഷരീഫ് നിർവ്വഹിച്ചു. ഒന്നാം ഘട്ടത്തിൽ വിവിധ യൂണിറ്റുകളിലായി മുപ്പത് ലക്ഷം രൂപ വിതരണം നടത്തുകയും 2 ലക്ഷം രൂപ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്കും നൽകിയിരുന്നു.രണ്ടാം ഘട്ടത്തിൽ ആറ് ലക്ഷം രൂപയുടെ സഹായ വിതരണമാണ് നടത്തിയത്. ജില്ലാ പ്രസിഡണ്ട്  കെ.കെ.വാസുദേവൻ അധ്യക്ഷത വഹിച്ചു.. ജില്ലാ ജന:സെക്രട്ടറി ഒ.വി.വർഗ്ഗീസ്, ട്രഷറർ ഇ.ഹൈദ്രു, കാസര്‍ഗോഡ് ജില്ലാ ജന:സെക്രട്ടറി ജോസ് തയ്യിൽ, വൈസ് :പ്രസിഡണ്ട് മാരായ തോമസ്സ്, സജി,സെക്രട്ടറി മാരായ ഗിരീഷ് ചീമേനി, മണികണ്ടൻ (വ്യാപാരി യൂത്ത് സംസ്ഥാന ട്രഷറർ) കെ.ടി.ഇസ്മയിൻ, കുഞ്ഞിരായിൻ ഹാജി, വിജയൻ കുടിലിൽ, കെ.ഉസ്മാൻ, ജോജിൻ ടി ജോയി,നൗഷാദ് കാക്കവയൽ, പി.വി.മഹേഷ്, പി.ടി. അഷറഫ്, സി.വി.വർഗ്ഗീസ്, ശ്രീജ ശിവദാസ്, സിജിത്ത് ജയപ്രകാശ്,എന്നിവര്‍ സംസാരിച്ചു.
Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *