May 10, 2026

കെഎസ്ആർടിസി ജില്ലയിലെ ഡ്രൈവിംഗ് സ്കൂൾ മാനന്തവാടിയിൽ ആരംഭിക്കും

0
Img 20241122 Wa0008
By ന്യൂസ് വയനാട് ബ്യൂറോ

മാനന്തവാടി: ജില്ലയിലെ ആദ്യ കെഎസ്ആര്‍ടിസി ഡ്രൈവിംഗ് സ്‌കൂള്‍ മാനന്തവാടിയില്‍ പ്രവര്‍ത്തനം തുടങ്ങുന്നു. മൈസൂരു റോഡിലെ ഗാരേജിലാണ് സ്‌കൂള്‍ പ്രവര്‍ത്തിക്കുക. ഉദ്ഘാടനം 25ന് പട്ടികജാതി-വര്‍ഗ-പിന്നാക്ക ക്ഷേമ മന്ത്രി ഒ.ആര്‍. കേളു നിര്‍വഹിക്കും. ടെസ്റ്റുകള്‍ക്കുള്ള പരിശീലനവും സ്‌കൂളില്‍ നല്‍കും. ആദ്യഘട്ടത്തില്‍ വലിയ വാഹനങ്ങള്‍ ഓടിക്കുന്നതിലാണ് പരിശീലനം. പിന്നീട് ലൈറ്റ് മോട്ടോര്‍ വെഹിക്കിള്‍, ഇരുചക്ര വാഹന ഡ്രൈവിംഗ് ലൈസന്‍സിനുള്ള തിയറി, പ്രാക്ടിക്കല്‍ ക്ലാസ് തുടങ്ങും, ഹെവി, ലൈറ്റ് മോട്ടോര്‍ വാഹനങ്ങള്‍ക്കു 9,000 രൂപയും ഇരുചക്രവാഹനങ്ങള്‍ക്ക് 3,500 രൂപയുമാണ് പരിശീലന ഫീസ്. പട്ടികവര്‍ഗത്തില്‍പ്പെട്ടവര്‍ക്ക് ഫീസില്‍ 20 ശതമാനം ഇളവ് അനുവദിക്കും. സ്‌കൂളില്‍ കെഎസ്ആര്‍ടിസി, സ്വകാര്യ വാഹന ഡ്രൈവര്‍മാര്‍ക്ക് കൗണ്‍സലിംഗ് നല്‍കുന്നതിന് സൗകര്യം ഉണ്ടാകും. സംസ്ഥാന വ്യാപകമായി 22 കേന്ദ്രങ്ങളിലാണ് കെഎസ്ആര്‍ടിസി ഡ്രൈവിംഗ് സ്‌കൂള്‍ തുറക്കുന്നത്.

Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *