November 17, 2026

പാർക്കിംഗ് തോന്നിയപോലെ യാത്രക്കാർ ദുരിതത്തിൽ 

0
Img 20241214 Wa0003
Merin S
By ന്യൂസ് വയനാട് ബ്യൂറോ

പനമരം : ടൗണിൽ പഴയ നടവയൽ റോഡിലെ അനധികൃത പാർക്കിങ് യാത്രക്കാരെ ദുരിതത്തിലാക്കുന്നു. വാഹനങ്ങൾ അലക്ഷ്യമായി നിർത്തുന്നതും ഓട്ടോറിക്ഷകൾ റോഡിലേക്ക് കയറ്റിനിർത്തുന്നതുമാണ് ഗതാഗതക്കുരുക്കിന് ഇടയാക്കുന്നതെന്ന് നാട്ടുകാർ ആരോപിച്ചു. നൂറിലേറെ കുടുംബങ്ങൾ താമസിക്കുന്ന ചാലിൽ ഭാഗത്തേക്കുള്ള പ്രധാന റോഡാണിത്.

നടവയൽ-പനമരം റോഡ്നടവയൽ-പനമരം റോഡ് ശോച്യാവസ്ഥയിലായതിനാൽ യാത്രക്കാർ ആശ്രയിക്കുന്ന ബൈപ്പാസ് കൂടിയാണിത്.

 

പനമരം ചെറിയപാലത്തിന്റെ നിർമാണത്തിന്റെ ഭാഗമായി പനമരം- സുൽത്താൻബത്തേരി പ്രധാന റോഡിൽനിന്നും ഇതുവഴിയുള്ള ഗതാഗതം മുടങ്ങിയിരിക്കുകയാണ്. അതിനാൽ ചാലിൽ ഭാഗക്കാർക്ക് ടൗണിലേക്കുള്ള ഏക ആശ്രയം പഴയ നടവയൽ റോഡാണ്. മാനന്തവാടി-പനമരം സംസ്ഥാനപാതയിൽനിന്ന് തുടങ്ങുന്ന ഈ റോഡിലാണ് ടൗണിലെത്തുന്നവർ വാഹനം പാർക്ക് ചെയ്യുന്നത്. വീതികുറഞ്ഞ റോഡിന്റെ തുടക്കത്തിൽത്തന്നെ വാഹനങ്ങൾ നിർത്തിപ്പോവുന്നത് ഇവിടെ വലിയ ഗതാഗത തടസ്സമാണുണ്ടാക്കുന്നത്.

Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *