കാട്ടാന ശല്യത്തിനു ശാശ്വത പരിഹാരം കാണണം
വടുവൻചാൽ: ആപ്പാളം, പാടി വയൽ, കാടാശ്ശേരി, കടച്ചിക്കുന്ന് പ്രദേശങ്ങളിൽ കാട്ടാന ശല്യം രൂക്ഷമാകുന്നത് വനം വകുപ്പ് നോക്കുകുത്തികൾ ആകുന്നതിനാലാണെന്നു കോൺഗ്രസ് ബൂത്ത് കമ്മിറ്റി ആരോപിച്ചു. ആനയിറങ്ങിയാൽ വനം വകുപ്പ് ഉദ്യോഗസ്ഥർ എത്തി പടക്കം പൊട്ടിക്കും. മറ്റു നടപടികൾ ഒന്നും ചെയ്യുന്നില്ല. ശാശ്വതമായ നടപടിയാണ് വേണ്ടത്.
പാടിവയൽ ആപ്പാളത്ത് കഴിഞ്ഞ ദിവസം കാട്ടാന ഇറങ്ങി കുഴിമണ്ണിൽ മൊയ്തീൻ്റെ ഒട്ടേറെ വാഴകൾ നശിപ്പിച്ചു.
ശാശ്വത തീരുമാനം ആയില്ലെങ്കിൽ ശക്തമായ സമരപരിപാടികൾ ആരംഭിക്കുമെന്നും കമ്മിറ്റി അറിയിച്ചു. പഞ്ചായത്ത് യുഡിഫ് കൺവീനർ ജോസ് കണ്ടത്തിൽ, മണ്ഡലം സെക്രട്ടറി സെബാസ്റ്റ്യൻ മറ്റത്തിൽ, ബൂത്ത് പ്രസിഡൻ്റ് സാബു പാറക്കൽ, വാർഡ് പ്രസിഡൻ്റ് തദ്ദേവൂസ്, കെ.ജെ ദേവസ്യ എന്നിവർ സ്ഥലം സന്ദർശിച്ചു





Leave a Reply