August 23, 2026

മന്ത്രി ഓ ആർ കേളു രാജിവെക്കണം ബി.ജെ.പി

0
Img 20241217 183010
By ന്യൂസ് വയനാട് ബ്യൂറോ

മാനന്തവാടി: പട്ടിക വർഗ്ഗ വകുപ്പ് കൈകാര്യം ചെയ്യുന്ന മന്ത്രി ഓ ആർകേളുവിൻ്റെ മണ്ഡലത്തിൽ ആദിവാസി വിഭാഗത്തിനെതിരെ നിരന്തരം അക്രമണങ്ങളും, പീഠനങ്ങളും തുടരുന്ന സാഹചര്യത്തിൽ തൻ്റെ പരാജയം സമ്മതിച്ച് പട്ടികവർഗ്ഗ വകുപ്പ് മന്ത്രി ഓ.ആർ. കേളു മന്ത്രി സ്ഥാനം രാജിവെക്കണമെന്ന് ബി.ജെ.പി നേതാക്കൾ മാനന്തവാടിയിൽ പത്രസമ്മേളനത്തിൽ ആവശ്യപ്പെട്ടു.

 

മാതനെ കാറിൽ തൂക്കി റോഡിലൂടെ വലിച്ചിഴച്ച സംഭവത്തിൽ നല്പത്തി എട്ട് മണിക്കൂറിന് ശേഷവും പോലീസ് ഇരുട്ടിൽ തപ്പുകയാണ് പ്രതികളെക്കുറിച്ച് വ്യക്തമായ ധാരണ കിട്ടിയിട്ടും പ്രതികളെ സംരക്ഷിക്കാനുള്ള നിലപാടാണ് പോലീസ് സ്വീകരിക്കുന്നത്.

 

മാനന്തവാടിയിൽ ആദിവാസി വയോധികയുടെ മൃതദേഹം കൊണ്ടുപോകാൻ ആംബുലൻസ് സംവിധാനം ഇല്ലാതെ പോയത് ആരോഗ്യ വകുപ്പിൻ്റെയും, പട്ടികവർഗ്ഗ വകുപ്പിൻ്റേയും കെടുകാര്യസ്ഥത വെളിപ്പെടുത്തുന്നതാണ് . ചികിത്സാ സംവിധാനങ്ങളിൽ ഇല്ലാത്ത മന്ത്രിയുടെ മണ്ഡലത്തിലെ മെഡിക്കൽ കോളേജിൻ്റെ അവസ്ഥ അതി ദയനീയമാണ് , റഫർ ചെയ്താലും മരണപ്പെട്ടാലും കൊണ്ടുപോകാൻ ആംബുലൻസ് പോലുമില്ലാതെയാണ് മെഡിക്കൽ കോളേജ് പ്രവർത്തിക്കുന്നത്.

 

മന്ത്രിയായി മാനന്തവാടി മണ്ഡലം എം എൽ എ ഓ ആർകേളു എത്തിയതിന് ശേഷം ആദിവാസി പീഠനം തുടർക്കഥയാവുകയാണ് ആഴ്ചകൾക്ക് മുന്നേയാണ് വനത്തിനോട് ചേർന്നുള്ള ആദിവാസി കുടിലുകൾ വനം വകുപ്പ് ഉദ്യോഗസ്ഥർ തകർത്ത് തരിപ്പണമാക്കി അവിടെ താമസിച്ചവരെ പെരുവഴിയിലാക്കിയത് സമൂഹ മനസാക്ഷിയെ ഞെട്ടിച്ച മാനന്തവാടിയിലെ മറ്റൊരു സംഭവമാണ് . അഞ്ചു കുന്നിലെ ആദിവാസി യുവാവ് പോലീസ് പീഠനത്തിൻ്റെ പേരിൽ വീഡിയോ ചിത്രീകരിച്ച് അത് മഹത്യ ചെയ്തത് ഇതിൻ്റെയെല്ലാം അന്വോഷണങ്ങൾ ഉപേക്ഷിച്ച മട്ടാണ്. യു ഡി എഫ് ഭരിച്ചപ്പോൾ പി.കെ.ജയലക്ഷ്മിക്ക് പട്ടികവർഗ്ഗ വകുപ്പ് ലഭിച്ചിട്ട് ഒന്നും ചെയ്യാതിരുന്നത് വയനാട്ടിലെ ആദിവാസി ജനവിഭാഗത്തിന് നന്നായി അറിയാവുന്നത് കൊണ്ട് തന്നെ കോൺഗ്രസ് നടത്തുന്ന സമരങ്ങൾ രാഷ്ട്രിയ തട്ടിപ്പ് മാത്രമാണ്.

തൻ്റെ നാട്ടിലെ ജനവിഭാഗങ്ങൾക്ക് വേണ്ടി ഒന്നും മന്ത്രി എന്ന നിലയിൽ ഒന്നും ചെയ്യാൻ സാധിക്കാത്ത ,അടിസ്ഥാന വിഭാഗമായ ആദിവാസിസംരക്ഷിക്കാൻ സാധിക്കാത്ത പട്ടികവർഗ്ഗ വകുപ്പ് മന്ത്രി എത്രയും പെട്ടെന്ന് രാജിവെച്ചൊഴിയുകയാണ് വേണ്ടത് പത്രസമ്മേളനത്തിൽ ബി.ജെ.പി ജില്ലാ പ്രസിഡണ്ട് പ്രശാന്ത് മലവയൽ, പട്ടികവർഗ്ഗ മോർച്ച സംസ്ഥാന പ്രസിഡണ്ട് മുകുന്ദൻ പള്ളിയറ, ജില്ല ട്രഷറർ വിൽഫ്രഡ് ജോസ് മാനന്തവാടി മണ്ഡലം പ്രസിഡണ്ട് കണ്ണൻകണിയാരം, ഗിരീഷ് കട്ടക്കളം, സുമ രാമൻ, ശ്രീജിത്ത് എന്നിവർ പങ്കെടുത്തു

Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *