സൂപ്പര്‍ മാര്‍ക്കറ്റ് മാവേലി സൂപ്പര്‍ സ്റ്റോര്‍ ഉദ്ഘാടനം ജി ആർ അനിൽ നിർവഹിക്കും
വെളളമുണ്ടയില്‍ സപ്ലൈകോ സൂപ്പര്‍മാര്‍ക്കറ്റും പെരിക്കല്ലൂരില്‍ മാവേലി സൂപ്പര്‍ സ്റ്റോറും സിവില്‍ സപ്ലൈസ് വകുപ്പ് മന്ത്രി ജി.ആര്‍.അനില്‍ വ്യാഴാഴ്ച ഉദ്ഘാടനം ചെയ്യും. വ്യാഴാഴ്ച ഉച്ചയ്ക്ക് 2.30 ന് പെരിക്കല്ലൂരില്‍ നടക്കുന്ന ചടങ്ങില്‍ പട്ടികവര്‍ഗ്ഗ വകുപ്പ് മന്ത്രി ഒ.ആര്‍.കേളു ആദ്യ വില്‍പ്പന ഉദ്ഘാടനം ചെയ്യും. ഐ.സി.ബാലകൃഷ്ണന്‍ എം.എല്‍.എ ചടങ്ങില്‍ അദ്ധ്യക്ഷത വഹിക്കും. മുളളന്‍കൊല്ലി ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് പി.കെ.വിജയന്‍ മുഖ്യപ്രഭാഷണം നടത്തും. വൈകീട്ട് 4.30 ന് വെളളമുണ്ടയില്‍ നടക്കുന്ന സൂപ്പര്‍മാര്‍ക്കറ്റ് ഉദ്ഘാടന ചടങ്ങില്‍ മന്ത്രി ഒ.ആര്‍.കേളു അദ്ധ്യക്ഷത വഹിക്കും. ആദ്യ വില്‍പ്പന വെള്ളമുണ്ട ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് സുധി രാധാകൃഷ്ണന്‍ അദ്ധ്യക്ഷത വഹിക്കും. സപ്ലൈകോ മനേജിങ്ങ് ഡയറക്ടര്‍ പി.ബി.നൂഹ് , ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ജസ്റ്റില്‍ ബേബി തുടങ്ങിയവര്‍ ചടങ്ങില്‍ പങ്കെടുക്കും.




Leave a Reply