ഡോ. ബി.ആർ. അംബേദ്കറെ അവഹേളിച്ച അമിത്ഷാ രാജിവെക്കണം;ഡി സി സി വയനാട്
കൽപ്പറ്റ :ഇന്ത്യയുടെ ഭരണഘടനാ ശിൽപിയായ ഡോ. ബി.ആർ. അംബേദ്കറെ പാർലമെന്റിൽ അവഹേളിച്ച അമിത്ഷാ ആഭ്യന്തര വകുപ്പ് രാജിവെക്കണമെന്നും, ഇന്ത്യൻ പാർലമെന്റിൽ നിന്നും ഒഴിവാക്കണമെന്നും ഡി.സി.സി. ജനറൽ ബോഡി യോഗം ആവശ്യപ്പെട്ടു.ഫോറസ്റ്റിനോട് അടുത്ത് താമസിക്കുന്ന ജനതയെ ബാധിക്കുന്ന പ്രശ്നമായ ഇക്കോളജിക്കൽ സെൻസിറ്റീവ് ഏരിയയായി പ്രഖ്യാപിക്കുന്നതിനെതിരെ ഡിസംബർ 27 ന് സുൽത്താൻ ബത്തേരിയിലെ വയനാട് വൈൽഡ് ലൈഫ് വാർഡൻ ഓഫീസ് മാർച്ച് നടത്തുന്നതിന് തീരുമാനിച്ചു. അടുത്ത ദിവസങ്ങളിൽ കൽപ്പറ്റ, മാനന്തവാടി ഫോറസ്റ്റ് ഓഫീസുകളിലേക്കും മാർച്ച് നടത്താൻ തീരുമാനിച്ചു.
മഹാത്മാ ഗാന്ധി ഇന്ത്യൻ നാഷണൽ കോൺഗ്രസ് പ്രസിഡണ്ടായതിൻറെ 100 כ൦ വാർഷികവും, ഇന്ത്യൻ നാഷണൽ കോൺഗ്രസിൻറെ 140 כ൦ ജന്മദിനവും ഡിസംബർ 27 ന് കൽപ്പറ്റ ടൗണിൽ വെച്ച് സമുചിതമായി ആഘോഷിക്കുന്നതിന് തീരുമാനിച്ചു. സംസ്ഥാന നേതാക്കൾ പങ്കെടുക്കുന്നതാണ്.
യോഗം ഡി.സി.സി. പ്രസിഡണ്ട് എൻ.ഡി. അപ്പച്ചൻ അദ്ധ്യക്ഷത വഹിച്ചു. അഡ്വ. സണ്ണി ജോസഫ് എം.എൽ.എ ഉദ്‌ഘാടനം ചെയ്തു.അഡ്വ. ടി. സിദ്ദിഖ് എം.എൽ.എ, ഐ.സി. ബാലകൃഷ്ണൻ എം.എൽ.എ, പി.കെ. ജയലക്ഷ്മി, കെ.എൽ. പൗലോസ്, പി.പി. ആലി, പി.ടി. ഗോപാലക്കുറുപ്പ്, ടി.ജെ. ഐസക്ക്, സി.പി. വർഗ്ഗീസ്, വി.എ. മജീദ്, കെ.വി. പോക്കർ ഹാജി, എ. പ്രഭാകരൻ മാസ്റ്റർ, ഒ.വി. അപ്പച്ചൻ, എം.എ. ജോസഫ്, സംഷാദ് മരക്കാർ, എൻ.എം. വിജയൻ, എം.ജി. ബിജു, ഡി.പി. രാജശേഖരൻ, ശ്രീകാന്ത് പട്ടയൻ, പി.ഡി. സജി, ബിനു തോമസ്, ഒ.ആർ. രഘു, പി.കെ. അബ്ദുറഹിമാൻ, ജി. വിജയമ്മ ടീച്ചർ, ബീന ജോസ്, പി. ശോഭനകുമാരി, സിൽവി തോമസ്, എം. വേണുഗോപാൽ, നിസി അഹമ്മദ്, എക്കണ്ടി മൊയ്‌തൂട്ടി, കമ്മന മോഹനൻ, എടക്കൽ മോഹനൻ, മോയിൻ കടവൻ,എൻ.യു. ഉലഹന്നാൻ, പി.കെ. കുഞ്ഞിമൊയ്തീൻ, പി.വി. ജോർജ്ജ്, എച്ച്.ബി. പ്രദീപ് മാസ്റ്റർ, പി. വിനോദ്‌കുമാർ, പോൾസൺ കൂവക്കൽ, ഉമ്മർ കുണ്ടാട്ടിൽ, എ.എം. നിശാന്ത്, ജിൽസൺ തൂപ്പുങ്കര, ജിനി തോമസ്, ഇ.എ. ശങ്കരന്‍ എന്നിവർ സംസാരിച്ചു.





Leave a Reply