April 16, 2026

യോഹന്നാന്റെ മുറ്റത്തെ നെൽകൃഷി കൊയ്ത്തുത്സവം ആഘോഷമായി

0
Img 20241230 143746
By ന്യൂസ് വയനാട് ബ്യൂറോ

പുൽപ്പള്ളി : മുറ്റത്തെ നെൽകൃഷി കൊയ്ത്തുത്സവം ആഘോഷമാക്കി യോഹന്നാനും.

പുൽപ്പള്ളി പഴശ്ശിരാജ കോളേജിനോട് ചേർന്ന് താമസിക്കുന്ന തുറപ്പുറത്ത് യോഹന്നാൻ തന്റെ വീട്ടുമുറ്റത്തെ നെൽകൃഷിയുടെ കൊയ്ത്തുത്സവം നടത്തി.

യോഹന്നാൻ തന്റെ വീട്ടുമുറ്റത്ത് നട്ട അന്നപൂർണ്ണ നെൽ കൃഷിയാണ് കൊയ്ത ത് .

പുൽപ്പള്ളി ഗ്രാമപഞ്ചായത്ത് ആറാം വാർഡ് മെമ്പർ അനിൽകുമാർ കൊയ്ത്തുത്സവത്തിനെത്തിയവർക്ക് സ്വാഗതം പറഞ്ഞു .

പുൽപ്പള്ളി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ടി എസ് ദിലീപ് കുമാർ കൊയ്ത്തുത്സവം ഉദ്ഘാടനം ചെയ്തു.

പുൽപ്പള്ളി കൃഷി ഓഫീസർ സാന്ദ്ര, അനിൽകുമാർ (കാനറാ ബാങ്ക് മാനേജർ, പുൽപ്പള്ളി ), ഷാജി ജോർജ് ( ഷാജി ടെക്സ്റ്റൈൽസ് പുൽപ്പള്ളി ), തോമസ് തൊട്ടിയിൽ, ആശംസകൾ പറഞ്ഞു .

പുൽപ്പള്ളി സെന്റ് ജോർജ് സിംഹാസന കത്തീഡ്രൽ ചർച്ച് വികാരിമാരായ ഫാ : ഷിനോജ് പുന്ന ശ്ശേരി, ഫാ :എൽദോസ് പനച്ചിയിൽ, കമ്മറ്റിക്കാരും, നിരവധി ജനങ്ങളും കൊയ്ത്തുൽത്സവത്തിൽ പങ്കെടുത്തു.

ലില്ലി യോഹന്നാൻ നന്ദി പറഞ്ഞു.

Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *