August 1, 2026

വായ്പാ പണം കൃത്യമായി അടച്ചിട്ടും വാഹന ഉടമക്കെതിരെ നടപടിയെടുത്തതായി പരാതി.

0
Img 20250208 Wa0037
By ന്യൂസ് വയനാട് ബ്യൂറോ

മാനന്തവാടി: സ്വകാര്യ പണമിടപാട് സ്ഥാപനത്തില്‍ നിന്നും ഇരുചക്രവാഹനത്തിനെടുത്ത വായ്പാ തുക കൃത്യമായി അടച്ചിട്ടും അടവുതെറ്റിച്ചെന്ന ഫിനാന്‍സറുടെ വ്യാജപരാതിയില്‍ വാഹനം പിടിച്ചെടുത്ത് പിഴ ഈടാക്കിയതായി ആരോപണം.ഇത് സംബന്ധിച്ച് ജില്ലാ ഉപഭോകൃത് തര്‍ക്കപരിഹാര ഫോറത്തില്‍ പരാതി നല്‍കിയതായി വാഹനമുടമ തരുവണ സ്വദേശി അബുകാഞ്ഞായി വാര്‍ത്താ സമ്മേളനത്തില്‍ അറിയിച്ചു കെ എൽ -72-സി -2531 ബൈക്ക് വാങ്ങുന്നതിനാണ് വായ്പയെടുത്തത്.അടവ് തെറ്റിച്ചെന്ന് കാണിച്ച് വാഹനം പിടിച്ചെടുക്കാനെത്തിയവര്‍ വീട്ടിലുണ്ടായിരുന്ന ഭാര്യയെും മക്കളെയും ഭീഷണിപ്പെടുത്തിയെന്നും എനിക്കും കുടുംബത്തിനുമുണ്ടായ ദുരനുഭവം മറ്റാര്‍ക്കും വാഹന ഫിനാന്‍സിയര്‍മാരില്‍ നിന്നുമുണ്ടാവരുതെന്ന ഉദ്ദേശത്തോടെയാണ് കുടുംബത്തിനുണ്ടായ മാനനഷ്ടത്തിനും സാമ്പത്തിക നഷ്ടത്തിനും നഷടപരിഹാരമാവശ്യപ്പെട്ട് കൊണ്ട് നിയമ നടപടിയുമായി മുന്നോട്ട് പോവുന്നതെന്നും അബു പറഞ്ഞു.

 

 

 

Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *