September 14, 2026

രുചി വൈവിധ്യങ്ങളൊരുക്കി കഫേ കുടുംബശ്രീ* 

0
Img 20250210 190520
By ന്യൂസ് വയനാട് ബ്യൂറോ

തത്സമയം ഭക്ഷണം പാചകം ചെയ്ത് രുചി വൈവിധ്യങ്ങളൊരുക്കി കഫേ കുടുംബശ്രീ. രുചിയേറിയ ഭക്ഷണം കഴിക്കാനും കുടുംബശ്രീ യൂണിറ്റുകള്‍ നിര്‍മിച്ച വിവിധ ഉത്പന്നങ്ങള്‍ വാങ്ങാനും അവസരമൊരുക്കുകയാണ് കുടുംബശ്രീ ഭക്ഷ്യ മേള. ഭക്ഷ്യ മേളയില്‍ തിരഞ്ഞെടുത്ത ഏട്ട് കാറ്ററിംഗ് യൂണിറ്റുകളും രണ്ട് പ്രൊഡക്റ്റ് യൂണിറ്റുകളുമാണ് കഫേ കുടുംബശ്രീയുടെ ഭാഗമായി പ്രവര്‍ത്തിക്കുന്നത്. കപ്പ കൊണ്ടുള്ള വിവിധ നാടന്‍ വിഭവങ്ങള്‍ക്കൊപ്പം ചൈനീസ് സ്‌പെഷല്‍, മലബാര്‍ സ്‌പെഷല്‍, മൊജിറ്റോസ്,വിവിധതരം പായസങ്ങള്‍ എന്നിവ ഭക്ഷ്യമേളയുടെ പ്രധാന ആകര്‍ഷണമാണ്. ഭക്ഷ്യമേള ഫെബ്രുവരി 18 വരെ തുടരും. കമ്പളക്കാട് പള്ളിക്കുന്ന് പള്ളി പരിസരത്ത് ആരംഭിച്ച ഭക്ഷ്യമേള ജില്ലാ പഞ്ചായത്ത് ക്ഷേമകാര്യ സ്റ്റാന്റിങ് കമ്മിറ്റി ചെയര്‍മാന്‍ ജുനൈദ് കൈപ്പാണി ഉദ്ഘാടനം ചെയ്തു. കുടുംബശ്രീ ജില്ലാ മിഷന്‍ കോ-ഓര്‍ഡിനേറ്റര്‍ പി.കെ ബാലസുബ്രഹ്മണ്യന്‍, നബാര്‍ഡ് ജില്ലാ മാനേജര്‍ ആര്‍ ആനന്ദ്, വികാരി സാജോ, പനമരം സിഡിഎസ് വൈസ് ചെയര്‍പേഴ്‌സണ്‍ പി.എ ജാനകി, ജില്ലാ പ്രോഗ്രാം മാനേജര്‍മാരായ അര്‍ഷക് സുല്‍ത്താന്‍, പി. ഹുദൈഫ്, ശ്രുതി രാജന്‍, ബ്ലോക്ക് കോ-ഓര്‍ഡിനേറ്റര്‍മാരായ എം.എസ് വിദ്യമോള്‍, വി.ആര്‍ ടെനി, എം.എസ് മഹിജ, ടി.ജെ അതുല്യ, ലീന ജോണ്‍ എന്നിവര്‍ പങ്കെടുത്തു.

Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *