പുൽപ്പള്ളി കൃപാലയ സ്കൂളിൽ നിറച്ചാർത്ത് – 2025 ഉദ്ഘാടനം ചെയ്തു.
പുൽപ്പള്ളി: പുൽപ്പള്ളി കൃപാലയ സ്പെഷ്യൽ സ്കൂളിൽ സംയോജിത സഹവാസ ക്യാമ്പ് നിറച്ചാർത്ത് – 2025 പനമരം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡൻ്റ് ഗിരിജാകൃഷ്ണൻ ഉദ്ഘാടനം ചെയ്തു. ഗ്രാമ പഞ്ചായത്ത് പ്രസിഡൻ്റ് ടി എസ് ദിലിപ് കുമാർ മുഖ്യപ്രഭാഷണം നടത്തി. ലോക്കൽ മാനേജർ സിസ്റ്റർ ടെസീന പതാക ഉയർത്തി. റവ.സി ആൻസ് മരിയ അധ്യക്ഷത വഹിച്ചു. ശോഭന സുകു , പ്രിൻസിപ്പാൾ സിസ്റ്റർ ആൻസീന, പെയ്ഡ് ജില്ലാ പ്രസിഡൻ്റ് ഇ.വി.സജി വ്യാപാരി പ്രസിഡൻ്റ് മാത്യു മത്തായി ആതിര ,എൻ യു ഉലഹന്നാൻ, വിജയൻകുടിലിൽ, കോ- ഓർഡിനേറ്റർ ഷിബു റ്റി യു എന്നിവർ പ്രസംഗിച്ചു. ചൊവ്വ, ബുധൻ ദിവസങ്ങളിലായി നടക്കുന്ന നിറച്ചാർത്തിൻ്റെ സമാപനം ബുധനാഴ്ച ഉച്ചക്ക് 2 മണിക്ക് ജില്ലാ പഞ്ചായത്ത് പ്രസിഡൻ്റ് സംഷാദ് മരക്കാർ ഉദ്ഘാടനം ചെയ്യും.





Leave a Reply