കേരള ബജറ്റ് അധ്യാപക സിവില്‍ സര്‍വ്വീസ് മേഖലയെ വഞ്ചിച്ചു: കെ പി എസ് ടി എ
കല്‍പ്പറ്റ:- കേരള ബജറ്റില്‍ പൊതു വിദ്യാഭ്യാസ മേഖലയ്ക്ക് വകയിരുത്തിയ തുകയും പദ്ധതികളും കഴിഞ്ഞ ബജറ്റിന്റെ ആവര്‍ത്തനമാണെന്നും പുതിയ പദ്ധതിനിര്‍ദ്ദേശങ്ങളില്ലാത്ത ബജറ്റ് പൊതുവിദ്യാഭ്യാസ മേഖലയെ തകര്‍ക്കുന്നതാണെന്നും കെ പി എസ് ടി എ ജില്ലാ കമ്മിറ്റി കുറ്റപ്പെടുത്തി. പൊതുവിദ്യാഭ്യാസ മേഖലയുടെ വളര്‍ച്ചയ്ക്ക് അടിസ്ഥാന സൗകര്യങ്ങളൊരുക്കുന്നതിനുള്ള നിര്‍ദ്ദേശങ്ങളൊന്നും തന്നെ ബജറ്റിലില്ല. ഉച്ചഭക്ഷണ പദ്ധതി ഉള്‍പ്പടെയുള്ളവയുടെ നടത്തിപ്പിനെക്കുറിച്ചും ബജറ്റില്‍ പുതിയ പരാമര്‍ശങ്ങളൊന്നുമില്ല.ശമ്പളപരിഷ്‌കരണ കമ്മീഷനെക്കുറിച്ചോ ക്ഷാമബത്താ കുടിശ്ശികയെക്കുറിച്ചോ പരാമര്‍ശിക്കാത്ത ബജറ്റ് അധ്യാപകരുടെ മനോവീര്യം കെടുത്തുന്നതാണ്. പൊതുവിദ്യാഭ്യാസ സിവില്‍ സര്‍വ്വീസ് മേഖലയെ തകര്‍ക്കുന്ന ജനവിരുദ്ധ ബജറ്റ് തള്ളിക്കളയണമെന്നാവശ്യപ്പെട്ടു കൊണ്ട് കെ പി എസ് ടി എ ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തില്‍ കല്‍പ്പറ്റയില്‍ നടത്തിയ പ്രതിഷേധ മാര്‍ച്ച് സംസ്ഥാന വൈസ് പ്രസിഡന്റ് പി .എസ്. ഗിരീഷ് കുമാര്‍ ഉദ്ഘാടനം ചെയ്തു. ജില്ലാ പ്രസിഡന്റ് ഷാജു ജോണ്‍ അധ്യക്ഷത വഹിച്ചു.





Leave a Reply