May 8, 2026

കാക്കവയൽ ഗവൺമെന്റ് ഹയർ സെക്കൻഡറി സ്കൂളിൽ ക്ലീൻ ക്യാമ്പസിന്റെ ഭാഗമായി അടുക്കള മാലിന്യ സംസ്കരണത്തിന്റെ നൂതന പ്രവർത്തനങ്ങൾക്ക് തുടക്കമായി

0
Img 20250212 Wa0009
By ന്യൂസ് വയനാട് ബ്യൂറോ

കാക്കവയൽ ഗവൺമെന്റ് ഹയർ സെക്കൻഡറി സ്കൂളിൽ ക്ലീൻ ക്യാമ്പസിന്റെ ഭാഗമായി അടുക്കള മാലിന്യ സംസ്കരണത്തിന്റെ നൂതന പ്രവർത്തനങ്ങൾക്ക് തുടക്കമായി

 

കാക്കവയൽ: കാക്കവയൽ ഗവൺമെന്റ് ഹയർ സെക്കൻഡറി സ്കൂളിൽ ക്ലീൻ ക്യാമ്പസിന്റെ ഭാഗമായി അടുക്കള മാലിന്യ സംസ്കരണത്തിന്റെ നൂതന പ്രവർത്തനങ്ങൾക്ക് തുടക്കമായി .

പുതുതായി നിർമ്മിച്ച റിങ് കമ്പോസ്റ്റിൻ്റെ പ്രവർത്തനോദ്ഘാടനം കൽപ്പറ്റ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡൻറ് ചന്ദ്രിക കൃഷ്ണൻ ഉദ്ഘാടനം ചെയ്തു. മുട്ടിൽ ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് ശ്രീദേവി ബാബു മുഖ്യപ്രഭാഷണം നടത്തി.

അടുക്കള മാലിന്യം കമ്പോസ്റ്റ് വളമാക്കി മാറ്റുകയും ഗ്രീൻ ക്യാമ്പസിന് ജൈവ വളം ഉത്പാദിപ്പിക്കുകയും ചെയ്യുന്നതാണ് പദ്ധതി. ഈ അധ്യയന വർഷാരംഭം മുതൽ തന്നെ സ്കൂളിനെ ഹരിത വിദ്യാലയമായി കൽപ്പറ്റ നിയോജകമണ്ഡലം എംഎൽഎ അഡ്വ ടി സിദ്ദീഖ് പ്രഖ്യാപിച്ചിരുന്നു . ഇന്ത്യയിലെ പ്രധാനപ്പെട്ട കാർബൺ ന്യൂട്രൽ പ്രദേശമായ വയനാടിനെ പ്ലാസ്റ്റിക് മാലിന്യങ്ങളുടെ ദുരന്തത്തിൽ നിന്നും രക്ഷിക്കാൻ ഇളം തലമുറയെt പരിശീലിപ്പിച്ചെടുക്കുന്നതിന് വേണ്ടി കാമ്പസിനെ പ്ലാസ്റ്റിക് മുക്ത വിദ്യാലയമായി ആചരിച്ചു വരുന്നു .ഇതിൻറെ ഭാഗമായി ക്ലാസ് റൂമുകളിൽ നിന്നും വേസ്റ്റ് ബിൻ പൂർണമായും ഒഴിവാക്കി.അധ്യാപകരും വിദ്യാർത്ഥികളും മഷിപ്പേന ഉപയോഗിച്ചുവരുന്നു. വിദ്യാർത്ഥികൾ ഉത്പാദിപ്പിക്കുന്ന മാലിന്യങ്ങൾ അവർ തന്നെ വീട്ടിൽ സംസ്കരിക്കുന്ന സംസ്കാരം വളർത്തിയെടുക്കാൻ കഴിഞ്ഞിട്ടുണ്ട് .

2030 ൽ വിദ്യാലയം എങ്ങനെയായിരിക്കണമെന്ന കാഴ്ചപ്പാടിൽ 2022 ൽ രൂപീകരിച്ച പ്രസ്താര- വിഷൻ 2030 എന്ന പദ്ധതിയുടെ ഭാഗമായാണ് വിവിധ പ്രവർത്തനങ്ങൾ നടപ്പിലാക്കുന്നത് . ഹരിത കേരള മിഷന്റെ ജില്ലയിലെ മികച്ച ഹരിത സ്ഥാപനങ്ങൾക്കുള്ള എ പ്ലസ് ഗ്രേഡും സ്കൂൾ കരസ്ഥമാക്കിയിട്ടുണ്ട്.

Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *