വഖഫ് ഭേദഗതി ബിൽ പാർലമെൻറിൽ: ബ്രാഞ്ച് തലങ്ങളിൽ ബിൽ കത്തിച്ച് എസ്ഡിപിഐ പ്രതിഷേധിച്ചു.
മാനന്തവാടി: ഭരണഘടനാ വിരുദ്ധമായ വഖ്ഫ് ഭേദഗതി ബില്ല് പാർലമെന്റിൽ അവതരിപ്പിക്കപ്പെട്ടതിൽ പ്രതിഷേധിച്ച് എസ്ഡിപിഐ മാനന്തവാടി മണ്ഡലം കമ്മിറ്റിക്ക് കീഴിൽ വഖഫ് ഭേദഗതി ബിൽ കത്തിച്ചു പ്രതിഷേധിച്ചു.
വംശീയ അജണ്ടയുടെ ഭാഗമായി കൊണ്ടുവന്ന വഖഫ് ഭേദഗതി നിയമം ഭരണഘടനാ വിരുദ്ധവും രാജ്യം സവര്‍ണവല്‍ക്കരിക്കാനുള്ള സംഘപരിവാരത്തിന്റെ ഗൂഢാലോചനയുമാണെന്ന് എരുമത്തെരുവിൽ നടന്ന ബിൽ കത്തിക്കൽ ഉദ്ഘാടനം ചെയ്തു കൊണ്ട് മണ്ഡലം സെക്രട്ടറി സജീർ എം.ടി പറഞ്ഞു.
വിവിധ ബ്രാഞ്ചുകളിലെ ബിൽ കത്തിക്കലിന് മണ്ഡലം, പഞ്ചായത്ത്, ബ്രാഞ്ച് ഭാരവാഹികൾ നേതൃത്വം നൽകി.





Leave a Reply