കത്തോലിക്കാ കോൺഗ്രസ് വനം മന്ത്രിയുടെ കോലം കത്തിച്ചു
കൽപ്പറ്റ: വർധിച്ചുവരുന്ന വന്യമൃഗ അക്രമണത്തിന് ശാശ്വത പരിഹാരം കാണാൻ ആത്മാർത്ഥമായ പരിശ്രമം കാണിക്കാത്ത വനം വന്യജീവി വകുപ്പു മന്ത്രി എ.കെ ശശീന്ദ്രൻ രാജിവെക്കണമെന്ന് ആവശ്യപ്പെട്ടുകൊണ്ടും ദുരിതമനുഭവിക്കുന്നവർക്ക് അർഹമായ നഷ്ടപരിഹാരം നൽകുന്നതിൽ വനം വകുപ്പ് പരാജയപ്പെടുന്നതിലും പ്രതിഷേധിച്ച് കത്തോലിക്ക കോൺഗ്രസ് മാനന്തവാടി രൂപതാ സമിതിയുടെയും കെസിവൈഎം കൽപ്പറ്റ മേഖല സമിതിയുടെയും നേതൃത്വത്തിൽ കൽപ്പറ്റയിൽ പന്തം കൊളുത്തി പ്രകടനം നടത്തുകയും, വനം വകുപ്പ് മന്ത്രിയുടെ കോലം കുത്തിക്കുകയും ചെയ്തു. വന്യജീവി അക്രമങ്ങളിൽ കൊല്ലപ്പെടുന്ന കുടുംബത്തിലെ ഒരാൾക്ക് സർക്കാരിൽ സ്ഥിരം ജോലി നൽകണമെന്നും, സ്വത്തിനും ജീവതോ പാധിയ്ക്കും നഷ്ടം സംഭവിച്ചാൽ അർഹമായ നഷ്ടപരിഹാരം നൽകണമെന്നും ആവശ്യപ്പെട്ടുകൊണ്ടുകൂടിയായിരുന്നു പ്രതിഷേധ പ്രകടനം.
വന്യമൃഗങ്ങളെ വനത്തിൽ സംരക്ഷിക്കുന്നതിന് ആവശ്യമായ സുരക്ഷ ക്രമീകരണങ്ങൾ യുദ്ധകാല അടിസ്ഥാനത്തിൽ പൂർത്തിയാക്കണം. കേന്ദ്രസർക്കാർ കാലഹരണപ്പെട്ട വന നിയമങ്ങൾ പൊളിച്ചെഴുതണം സംസ്ഥാന സർക്കാരുകൾ സന്ദർഭോചിതമായി മനുഷ്യ സുരക്ഷയ്ക്കായി ഇടപെടണം എന്നീ ആവശ്യങ്ങളും ഉന്നയിക്കപ്പെട്ടു.
പ്രതിഷേധ പ്രകടനം കൽപ്പറ്റ ഫൊറോന വികാരി ഫാദർ ജോഷി പെരിയാപുറം ഉദ്ഘാടനം ചെയ്തു കത്തോലിക്കാ കോൺഗ്രസ് രൂപത പ്രസിഡന്റ് ജോൺസൺ തൊഴുത്തുങ്കൽ അധ്യക്ഷത വഹിച്ചു. ഫാ ടോമി പുത്തൻപുര, കത്തോലിക്കാ കോൺഗ്രസ് രൂപത ഭാരവാഹികളായ സെബാസ്റ്റ്യൻ പുരക്കൽ,സജി ഫിലിപ്പ്, സാജു പുലിക്കോട്ടിൽ, ജോൺസൺ കുറ്റിക്കാട്ടിൽ,മോളി മാമൂട്ടിൽ, ഡേവി മങ്കുഴ സജി ഇരട്ടമുണ്ടക്കൽ സുനിൽ പാലമറ്റം ചാൾസ് വടാശേരി, ജേക്കബ് ബത്തേരി,ജോഷി കാരക്കുന്ന്, റോബി കെസിവൈഎം കൽപ്പറ്റ ഫൊറോന ഭാരവാഹികളായ റിജിൽ പൊൻവേലി അജിൻ ജോർജ്, ഡെൽന ജോസ്ഫ് എന്നിവർ നേതൃത്വം നൽകി.




Leave a Reply