May 10, 2026

സാമൂഹ്യ ഐക്യദാര്‍ഡ്യ പക്ഷാചരണം നടത്തി

0
By ന്യൂസ് വയനാട് ബ്യൂറോ

        സാമൂഹ്യ  ഐക്യദാര്‍ഡ്യ  പക്ഷാചരണത്തിന്റെ ഭാഗമായി പട്ടികജാതി
പട്ടികവര്‍ഗ്ഗ വികസന വകുപ്പുകളുടെ ആഭിമുഖ്യത്തില്‍ പനമരം   പഞ്ചായത്ത്
കമ്മ്യൂണിറ്റി ഹാളില്‍ നടന്ന  ജില്ലാതല സമ്മേളനം  ഒ.ആര്‍.കേളു എം.എല്‍.എ.
ഉദ്ഘാടനം ചെയ്തു. ജില്ലാ പഞ്ചായത്ത്     പ്രസിഡണ്ട് കെ.ബി.നസീമ
അദ്ധ്യക്ഷത വഹിച്ചു.   പനമരം ബ്ലോക്ക് പഞ്ചായത്ത്   പ്രസിഡണ്ട്
ടി.എസ്.ദിലീപ്കുമാര്‍  ഐക്യദാര്‍ഢ്യ സന്ദേശം   നല്‍കി.
ചെയര്‍പേഴ്‌സന്‍മാരായ കെ.മിനി, എ.ദേവകി, ജയന്തി രാജന്‍, പട്ടികജാതി
വികസന വകുപ്പ് നോര്‍ത്തേണ്‍ റീജിയണല്‍ ഡെപ്യൂട്ടി  ഡയറക്ടര്‍
കെ.ജെ.മൈക്കിള്‍, ജില്ലാ പട്ടികജാതി വികസന ഓഫീസര്‍ അരവിന്ദാക്ഷന്‍
ചെട്ടിയാര്‍.എം.ജെ, ഐ.ടി.ഡി.പി. പ്രൊജക്ട് ഓഫീസര്‍ പി.വാണിദാസ്
എന്നിവര്‍ സംസാരിച്ചു. പ്രളയാനന്തര പ്രകൃതി സംരംക്ഷണ മാര്‍ഗ്ഗങ്ങള്‍ എന്ന
വിഷയത്തില്‍ ജില്ലാ മണ്ണ് സംരക്ഷണ ഓഫീസര്‍ പി.യു.ദാസും നവകേരള
സൃഷ്ടിയില്‍ ഹരിതമിഷന്റെ പങ്ക് എന്ന വിഷയത്തില്‍ ഹരിതമിഷന്‍  ജില്ലാ കോ
ഓര്‍ഡിനേറ്റര്‍ ബി.കെ.സുധീര്‍ കിഷനും ക്ലാസ്സെടുത്തു.
Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *