ചികിത്സാസഹായം തേടുന്നു
പുൽപ്പള്ളി :രജീഷ് രാജു വിന്റെ ജീവനുവേണ്ടി നമുക്ക് കൈകോര്‍ക്കാം.പുല്‍പ്പള്ളി ഗ്രാമപ്പഞ്ചായത്തിലെ 13-ാം വാര്‍ഡില്‍ കാര്യമ്പാതിക്കുന്ന് താമസിക്കുന്ന പൂവത്തിങ്കല്‍ രജീഷ് രാജു (34) ഇരുവൃക്കകളും തകരാറിലായി ആഴ്ചയില്‍ മൂന്ന് ദിവസം വീതം ഡയാലിസിസ് ചെയ്തുകൊണ്ടിരിക്കുകയാണ്. ഈ യുവാവിന്റെ ജീവന് നിലനിര്‍ത്താനും സാധാരണ ജീവിതത്തിലേക്ക് തിരിച്ചുകൊണ്ടുവരാനും അടിയന്തിരമായി വൃക്ക മാറ്റിവെയ്ക്കണമെന്നാണ് ഡോക്ടര്‍മാര്‍ നിര്‍ദേശിച്ചിരിക്കുന്നത്. നിലവില്‍ കോഴിക്കോട് ഗവ. മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ ചികിത്സയിലാണ് രജീഷ്. ഭാര്യയും പറക്കമുറ്റാത്ത രണ്ടു മക്കളുമടങ്ങിയ കുടുംബത്തിന്റെ ഏക അത്താണിയാണ് പുല്‍പ്പള്ളിയില്‍ ഗുഡ്സ് ഓട്ടോറിക്ഷാ തൊഴിലാളിയായ രജീഷ്. രജീഷിനുള്ള വൃക്ക പകുത്തുനല്‍കാന്‍ അമ്മ ഉഷ രാജു തയ്യാറാണ്. 60 ദിവസത്തിനുള്ളില്‍ വൃക്കമാറ്റി വെയ്ക്കേണ്ടതുണ്ട്. പക്ഷെ ശസ്ത്രക്രിയക്കും തുടര്‍ചികിത്സയ്ക്കുമായി 12 ലക്ഷത്തോളം രൂപ ചെലവുണ്ട്. ഇത്രയും ഭാരിച്ച തുക രജീഷിന്റെ നിര്‍ധന കുടുംബത്തിന് താങ്ങാവുന്നതിനും അപ്പുറമാണ്.
2025 ഫെബ്രുവരി 17-ന് പുല്‍പ്പള്ളി ഗ്രാമപ്പഞ്ചായത്ത് ഹാളില്‍ ജനപ്രതിനിധികളുടെയും, നാട്ടുകാരുടെയും നേതൃത്വത്തില്‍ യോഗം ചേര്‍ന്ന് ചികിത്സാ ധനസഹായ കമ്മിറ്റി രൂപീകരിച്ചിട്ടുണ്ട്. ഈ മഹത്തായ ജീവകാരുണ്യ പ്രവര്‍ത്തനത്തില്‍ പരമാവധി സാമ്പത്തിക സഹായ യങ്ങൾ ക്കുവേണ്ടി സുമനസ്സുകളുടെ സഹായം തേടുന്നു.
രക്ഷാധികാരി-ടി.എസ്. ദിലീപ് കുമാര്‍ (പുല്‍പ്പള്ളി ഗ്രാമപ്പഞ്ചായത്ത് പ്രസിഡന്റ്). 9447849007
ചെയര്മാന്-കെ.ഡി. ഷാജിദാസ്. 9747201211
കണ്‍വീനര്‍-സിന്ധു സാബു (വാര്‍ഡ് മെമ്പര്‍). 80865 40261
ഗൂഗിള്‍പേ: 9446922782, 8921547873
CANARA BANK
pulpally branch
Name: USHA RAJU
AC NO:0863101017358
IFSC:CNRB0000863
MICR:673015820
STATE BANKE OF INDIA
Kappiset branch
Name: VIDHYA KB
AC NO:42980942964
IFSC: SBIN0008786
MICR:673002105





Leave a Reply