സൗജന്യ ശ്വാസകോശ രോഗ മെഡിക്കല്‍ ക്യാമ്പും ബോധവല്‍ക്കരണവും 23ന്
മാനന്തവാടി : ആദിവാസി, ഗ്രാമീണ മേഖലകളില്‍ ശ്വാസകോശ ആരോഗ്യം ഉറപ്പാക്കുന്നതിനുള്ള മെഡിക്കല്‍ ക്യാമ്പുമായി കൊച്ചി അമൃത ആശുപത്രി.മാനന്തവാടി മാതാ അമൃതാനന്ദമയി മഠവും, അമൃത ടെലിമെഡിസിനും ചേര്‍ന്ന് ‘സമാശ്വാസം’ എന്ന ടെലിമെഡിസിന്‍ പദ്ധതിയാണ് സംഘടിപ്പിക്കുന്നത്. 2025 ഫെബ്രുവരി 23, ഞായറാഴ്ച, വള്ളിയൂര്‍ക്കാവ് അന്നപൂര്‍ണേശ്വരി ഹാളില്‍ രാവിലെ 9.00 മുതല്‍ ഉച്ചക്ക് 12.00 വരെ ആണ് ക്യാമ്പ്.കൂടുതല്‍ വിവരങ്ങള്‍ക്കും രജിസ്ട്രേഷനും 9562804222 എന്ന ഫോണ്‍ നമ്പറുമായി ബന്ധപ്പെടുക.
ക്യാമ്പില്‍ സൗജന്യ ശ്വാസകോശ രോഗ നിര്‍ണയം, ശ്വാസകോശ പുനരധിവാരണ ചികിത്സ പരിശീലനം, ക്ഷയ രോഗ പരിശോധന, പുകയില നിയന്ത്രണ ചികിത്സയും കൗണ്‍സിലിംഗും അടക്കമുള്ള സേവനങ്ങള്‍ ഉണ്ടാവും. കൊച്ചി അമൃത ആശുപത്രിയിലെ ശ്വാസകോശരോഗ വിദഗ്ധന്‍ പ്രൊഫ. ഡോ. അഖിലേഷ് കെ. മെഡിക്കല്‍ ക്യാമ്പിന് നേതൃത്വം നല്‍കും.





Leave a Reply