മാനന്തവാടിയിൽ ബൈക്കും കാറും കൂട്ടിയിടിച്ച് യുവാവ് മരിച്ചു
മാനന്തവാടിയിൽ ബൈക്കും കാറും കൂട്ടിയിടിച്ചുണ്ടായ വാഹനാപകടത്തിൽ യുവാവ് മരിച്ചു. കാട്ടിമൂല പഴയ റേഷൻ കടയ്ക്ക് സമീപം താമസിക്കുന്ന കാപ്പുമ്മൽ ജഗൻനാഥ് (20) ആണ് മരിച്ചത്. സഹയാത്രികനായ ആലാറ്റിൽ വടക്കേ പറമ്പിൽ അനൂപ് (20), കാർ ഡ്രൈവർ വാളാട് നിരപ്പേൽ എൻ.എം സണ്ണി (56) എന്നിവർ പരിക്കുകളോടെ മാനന്തവാടി മെഡിക്കൽ കോളേജിൽ ചികിത്സയിലാണ്.
വാളാട് കുരിക്കിലാൽ ഭഗവതി ക്ഷേത്രത്തിനു സമീപത്ത് വെച്ച് രാത്രിയിലാണ് അപകടമുണ്ടായത്. സാരമായ പരിക്കുകളോടെ ജഗനെ മാനന്തവാടി മെഡിക്കൽ കോളേജിലെത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.





Leave a Reply