June 19, 2026

വിവാഹ വാഗ്ദാനം നല്‍കി  പണം തട്ടിയയാളെ സൈബര്‍  പോലീസ് പിടികൂടി 

0
Img 20250221 Wa0035
By ന്യൂസ് വയനാട് ബ്യൂറോ

 

 

കൽപ്പറ്റ : മാട്രിമോണിയിൽ വ്യാജ പ്രൊഫൈലുണ്ടാക്കി സൗഹൃദം സ്ഥാപിച്ച ശേഷം വിവാഹ വാഗ്ദാനം നൽകി വയനാട് സ്വദേശിനിയിൽ നിന്നും പണം തട്ടിയയാളെ സൈബർ പോലീസ് പിടികൂടി. എറണാകുളം സ്വദേശി വി.എസ്.രതീഷ് മോനെ(37)യാണ് വയനാട് സൈബർ മറ്റൊരാളുടെ ഫോട്ടോ ഉപയോഗിച്ച് മാട്രിമോണി സൈറ്റിൽ വ്യാജ പ്രൊഫൈൽ ഉണ്ടാക്കിയതാണ് തട്ടിപ്പ്.85000 രൂപ ഇയാൾ തട്ടിയത്.

 

ആൾമാറാട്ടം നടത്തി മാട്രിമോണി പരിചയപ്പെട്ട് ഫോണിലൂടെയും വാട്‌സ്ആപ്പിലൂടെയും യുവതിയെയും ബന്ധുക്കളെയും വിവാഹം കഴിക്കാമെന്ന് വാഗ്ദാനം നൽകി. ശേഷം പല വിധങ്ങളിൽ പ്രലോഭിപ്പിച്ച് ജനുവരി മാസത്തിൽ പലപ്പോഴായി യുവതിയിൽ നിന്നും ഓൺലൈൻ ബാങ്കിംഗ് വഴി 85000 രൂപ കൈക്കലാക്കി ഇയാൾ തട്ടിപ്പ് നടത്തുകയായിരുന്നു.2023 എൽ എറണാകുളം ഹിൽ പാലസ് സ്റ്റേഷനിൽ ബാങ്ക് തട്ടിപ്പുമായി ഇയാൾക്കെതിരെ കേസെടുത്തു. ഇയാൾ ഇൻസ്പെക്ടർ എസ്.എച്ച്.ഒ ഷാജു ജോസഫ്, സീനിയർ സിവിൽ പോലീസ് ഓഫീസർ പി.കെ നജീബ് സിവിൽ പോലീസ് ഓഫീസർമാരായ എസ്. വിനീഷ, പി.പി. പ്രവീണ് പോലീസ് സംഘത്തിലുണ്ടായിരുന്നത്.

Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *