July 30, 2026

വയനാട്ടിൽ ചൂട് കൂടുന്നു 

0
Img 20250221 143725
By ന്യൂസ് വയനാട് ബ്യൂറോ

കൽപ്പറ്റ :ജില്ല കനത്ത ചൂടിലേക്ക് നീങ്ങുന്നു.നേരിയ തണുപ്പും അതിശക്തമായ ചൂടുമാണ് അനുഭവപ്പെടുന്നത്.രാവിലെ ശൈത്യവും പകൽ കത്തുന്ന വെയിലും. പകൽ താ പനില 32 ഡിഗ്രി സെൽഷ്യസിനും 33 ഡിഗ്രി സെൽഷ്യസിനുമിടയിൽ വേനൽ കത്തിക്കയറുകയാണ്. രാത്രി 17 ഡിഗ്രി സെൻഷ്യസിലേക്ക് താപനില താഴുന്നുണ്ട്. .

 

ആദ്യമൊക്കെ ജനുവരി യോടെ ശൈത്യം കുറയുമെങ്കിലും ഫെബ്രുവരിയിൽ ചൂട് ഉയരാറില്ല. എന്നാൽ ഈ വർഷം ഫെബ്രുവ രി ആദ്യആഴ്ചയിൽ നല്ല തണുപ്പും മൂടൽമഞ്ഞും രാവിലെ അനുഭവപ്പെടുന്നു.പകൽ 11 കഴിയുന്നതോടെ ടെ കനത്ത ചൂട് വർദ്ധിക്കും . 12 കഴിഞ്ഞാൽ സഹിക്കാൻ പറ്റാത്ത ചൂട് ആണ് ഉണ്ടാവുന്നത്. . ഫെബ്രുവരി പകുതി കഴിഞ്ഞതോടെ ചൂട് ക്രമാതീതമായി ഉയരുകയും ചെയ്തു.

 

മാനന്തവാടി, കൽപ്പറ്റ ബത്തേരി, ഭാഗങ്ങളിൽ ചൂട് 33 ഡിഗ്രി ക്കും മുകളിലാണ്. പലയിടത്തും വയലു കൾ വീണ്ടുകീറാനും ജലാശയം വറ്റാനും തുടങ്ങിയിട്ടുണ്ട്. കു രുമുളക് വെയിലിൽ കരിഞ്ഞുണങ്ങുന്നുമുണ്ട്.

കഴിഞ്ഞ വർഷം ജനുവരി യിൽ വേനൽമഴ ചെറു തായി ലഭിച്ചിരുന്നു. മഴ കുറയുന്നതുകൊണ്ട് ജലസ്രോതസ്സുകളും വറ്റുന്നു.

Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *