ലെല്ലി…ലേലെ..ഗോത്രോത്സവം സംഘടിപ്പിച്ചു
പുളിഞ്ഞാല്‍:ജി.എച്ച്.എസ്. പുളിഞ്ഞാലില്‍ സംഘടിപ്പിച്ച ‘ലെല്ലി…ലേലെ..’ ഗോത്രോത്സവം ജില്ലാ പഞ്ചായത്ത് ക്ഷേമകാര്യ സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍മാന്‍ ജുനൈദ് കൈപ്പാണി ഉദ്ഘാടനം ചെയ്തു. പ്രമുഖ ഫോട്ടോഗ്രാഫര്‍ വിനോദ് ചിത്രയുടെ ഗോത്രയാനം ഫോട്ടോ പ്രദര്‍ശനം, കളിമണ്‍ പാത്ര നിര്‍മ്മാണം, ലഹരി വിരുദ്ധ ഫോട്ടോ പ്രദര്‍ശനം, കരകൗശല വസ്തുക്കളുടെ നിര്‍മ്മാണം, കലാപരിപാടികള്‍, ക്യാമ്പ് ഫയര്‍ തുടങ്ങിയവ ഗോത്രോത്സവത്തില്‍ ഉണ്ടായിരുന്നു. പി. ടി. എ പ്രസിഡന്റ് സി. പി ജബ്ബാര്‍ അധ്യക്ഷനായി. ഹംജിത് എം. വി, സി. പി മൊയ്തു ഹാജി, എച്ച്. എം ഉഷാകുമാരി, പടയന്‍ മമ്മൂട്ടി, ഹമീദ്, കുനിയില്‍ മൊയ്തു, രോഹിത്, രാഗേഷ്, ജെസ്ന, ജില്‍ജിത് തുടങ്ങിയവര്‍ സംസാരിച്ചു.





Leave a Reply