October 3, 2026

ഉരുൾദുരന്തബാധിതരുടെ പുനരധിവാസം; സർക്കാർ സമ്പൂർണ പരാജയം; അഡ്വ. ടി സിദ്ധിഖ് എം എൽ എ

0
Img 20250222 Wa0097
By ന്യൂസ് വയനാട് ബ്യൂറോ

 

 

 

 

കൽപ്പറ്റ: ചൂരൽമല-മുണ്ടക്കൈ ഉരുൾദുരന്തബാധിതരുടെ പുനരധിവാസം ഉൾപ്പടെയുള്ള അടിയന്തര ആവശ്യങ്ങൾ എഫ് പ്രക്ഷോഭത്തിലേക്ക് നീങ്ങുകയാണെന്ന് അഡ്വ. ടി സിദ്ധിഖ് എം എൽ എ വാർത്താസമ്മേളനത്തിൽ അറിയിച്ചു. കൽപ്പറ്റ നിയോജകമണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ 27ന് വയനാട് വൈകിട്ട് മൂന്ന് മണി മുതൽ കലക്ട്രേറ്റ് പടിക്കല് ​​രാപകൽ ഉപവാസമരം നടത്തും. ഇതിൻ്റെ തുടർച്ചയെന്നോണം 28ന് കലക്ട്രേറ്റ് വളയും. സർക്കാരിൻ്റെ ഭാഗത്തുനിന്നും നടപടിയുണ്ടായില്ലെങ്കിലും ഏപ്രിൽ 15നുള്ളിൽ സെക്രട്ടറിയേറ്റ് മാർച്ചും, അനിശ്ചിതകാല നിരാഹാര സമരവും ഉൾപ്പടെയുള്ള അതിശക്തമായ പ്രതിഷേധങ്ങളിലേക്ക് യു ഡി. എഫ് നീങ്ങും. സർക്കാരിലുള്ള പ്രതീക്ഷ അസ്തമിച്ച സാഹചര്യത്തിലാണ് തുടർപ്രക്ഷോഭത്തിലേക്ക് നീങ്ങുന്നത്. ഉരുൾദുരന്തവുമായി ബന്ധപ്പെട്ട സർക്കാർ പറഞ്ഞ ഒരു കാര്യവും ഇതുവരെ കൃത്യമായി നടപ്പിലാക്കാൻ സാധിച്ചിട്ടില്ല. ദുരന്തനിവാരണവും ഏകോപനവും പുനരധിവാസവും ഉൾപ്പെടുന്ന കാര്യങ്ങളിൽ സർക്കാർ സമ്പൂർണ പരാജയമായി മാറിയിരിക്കുകയാണ്. ദുരന്തനിവാരണ പ്രവർത്തനങ്ങൾ സമയബന്ധിതമായി നടപ്പിലാക്കുന്നതിൽ മുൻഗണന സർക്കാരിൻ്റെ മുന്നിലുണ്ടോയെന്ന് ഇനിയെങ്കിലും വ്യക്തമാക്കണം. ദുരന്തബാധിതരുടെ വിവിധ ആവശ്യങ്ങൾ ചൂണ്ടിക്കാട്ടി മുഖ്യമന്ത്രി, മന്ത്രിമാർ, ജില്ലാ കലക്ടർ എന്നിവരുടെ നേതൃത്വത്തിൽ നേരിട്ടും അല്ലാതെയും പല തവണ ശ്രദ്ധയിൽപ്പെട്ടിട്ടും ഒരു നടപടിയുണ്ടായില്ല. ദുരന്തം നടന്ന് ഏഴ് മാസം പിന്നിടുമ്പോഴും പുനരധിവാസവുമായി ബന്ധപ്പെട്ട ഗുണഭോക്താക്കളുടെ അന്തിമ പട്ടിക തയ്യാറാക്കാൻ പോലും സർക്കാരിന് സാധിച്ചില്ല. ഒരു ലിസ്റ്റ് ഇറക്കിയെങ്കിലും രണ്ടാമത്തെ ലിസ്റ്റ് എന്നിങ്ങുമെന്ന കാര്യത്തിൽ ഒരു വ്യക്തതയുമില്ല. വീടുകള്‍ പോയവര്‍, ഭാഗികമായി വീടുകള്‍ പോയവര്‍, നോ ഗോണ്‍ സോണ്‍, ഒറ്റപ്പെട്ട വീടുകള്‍, പാടികള്‍ എന്നിങ്ങനെ കൃത്യമായ കണക്ക് സര്‍ക്കാരിന്റെ പക്കലുണ്ടായിട്ടും ഗുണഭോക്തൃ ലിസ്റ്റ് പുറത്തിറക്കാനാവാത്തത് ഗുരുതരവീഴ്ചയാണ്. പുനരധിവാസം ഒരിടത്താണോ, അതോ രണ്ടിടത്താണോ എന്ന കാര്യത്തിലും ഇതുവരെ വ്യക്തത വന്നിട്ടില്ല. അഞ്ച് സെൻ്റാണോ, പത്ത് സെൻ്റാണോ നൽകുന്നത്, എന്ന് പ്രവർത്തനം തുടങ്ങും, ജീവിതോപാധി എന്ന് തിരികെ നൽകണം എന്നിങ്ങനെയുള്ള നിരവധി ചോദ്യങ്ങൾ ഉണ്ടെങ്കിലും ഒന്നിലും വ്യക്തതയായിട്ടില്ല. ദുരന്തബാധിതരായ കുടുംബങ്ങൾക്ക് അഞ്ച് സെൻ്റ് ഭൂമി നൽകുന്നത് പ്രായോഗികമല്ലെന്ന് ആദ്യമേ പറഞ്ഞതാണ്. ആരോട് ചോദിച്ചിട്ടാണ് ഈ തീരുമാനമെടുത്തതെന്നും അദ്ദേഹം ചോദിച്ചു. പുനരധിവാസത്തിന് സ്ഥലത്തിൻ്റെ കമ്പോള മാനദണ്ഡമാക്കുന്നത് കേട്ടുകേൾവിയില്ലാത്ത കാര്യമാണ്. ദുരന്തബാധിതർക്കിടയിലുള്ള വിവേചനമുണ്ടാകാനുള്ള ഇത്തരം നീക്കങ്ങൾ ഒരു കാരണവശാലും അനുവദിക്കില്ലെന്ന് സിദ്ധിഖ് പറഞ്ഞു. ദുരന്തബാധിതരുടെ ചികിത്സയുമായി ബന്ധപ്പെട്ട ആരോഗ്യമന്ത്രിയുടെ ശ്രദ്ധയിൽപ്പെടുത്തിയിട്ടും ഇതുവരെ നടപടിയുണ്ടായില്ല. ദുരന്തബാധിതരുടെ വായ്പകൾ എഴുതിത്തള്ളണമെന്ന് കേന്ദ്ര-കേരള സർക്കാരുകളോട് ആവശ്യപ്പെട്ടെങ്കിലും നടപടിയുണ്ടായില്ല. ദുരന്തബാധിതരായ കുടുംബത്തിലെ രണ്ട് പേര്ക്ക് 300 രൂപ വീതം മൂന്ന് മാസമാണ് നൽകിയത്. കെ എസ് ഐ ബി, വാട്ടർ അതോറിറ്റി ബില്ലുകൾ ഒഴിവാക്കണമെന്ന് ആവശ്യപ്പെട്ടിരുന്നുവെങ്കിലും ഇപ്പോഴും അത് പൂർണമായി പ്രാവർത്തികമായിട്ടില്ല. ദുരന്തത്തിൽപ്പെട്ടവരുടെ ഭൂമി,കൃഷി എന്നിവ സംബന്ധിച്ചും ഒരു തീരുമാനവുമെടുത്തിട്ടില്ല. ജീവനില്ലാത്തവരോട് സംസാരിക്കുന്നത് പോലെയാണ് സർക്കാരിനോട് ഇത്തരം ആവശ്യങ്ങൾ പറയുന്നതെന്നും എം എൽ എ പറഞ്ഞു. യഥാർത്ഥത്തിൽ ദുരന്തബാധിതർ ഇപ്പോൾ കഴിയുന്നത് സന്നദ്ധ പ്രവർത്തകരുടെയും പൊതുപ്രവർത്തകരുടെയും പിന്തുണയിലാണ്. ദുരന്തനിവാരണ പ്രവർത്തനങ്ങളിൽ നിന്ന് കേന്ദ്ര-സംസ്ഥാന സർക്കാറുകൾ പിൻവാങ്ങിയിട്ടുണ്ടോയെന്ന് വ്യക്തമാക്കണമെന്നും എം.എൽ.എ പറഞ്ഞു. വാര്ത്താത്തില് യു ഡി എഫ് നിയോജകമണ്ഡലം ചെയ്തമാന് ടി ഹംസ, കൺവീനർ പി പി ആലി, കൽപ്പറ്റ മുൻസിപ്പൽ യു ഡി എഫ്ഡിമാൻ ഗിരീഷ് കൽപ്പറ്റ, യൂത്ത്കോൺഗ്രസ് സംസ്ഥാന ജനറൽ സെക്രട്ടറി അരുൺദേവ്, കെ എസ് യു ജില്ലാപ്രസിഡൻ്റ് ഗൗതം ഗോകുല്ദാസ് എന്നിവർ പങ്കെടുത്തു.

Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *