വിവാഹ വാഗ്ദാനം നൽകി ലൈംഗികാതിക്രമം നടത്തി വിദേശത്തേക്ക് മുങ്ങിയ പ്രതി പിടിയിൽ
വെള്ളമുണ്ട: വിവാഹ വാഗ്ദാനം നൽകി ലൈംഗികാതിക്രമം നടത്തി വിദേശത്തേക്ക് മുങ്ങിയ പ്രതി പിടിയിൽ. വെള്ളമുണ്ട സ്വദേശി അസീസ് (49)നെയാണ് വെള്ളമുണ്ട പോലീസ് പിടികൂടിയത്. യുവതിയുടെ പരാതി പ്രകാരം കേസ് രെജിസ്റ്റർ ചെയ്തതറിഞ്ഞ് വിദേശത്തേക്ക് മുങ്ങി ഒളിവിൽ കഴിഞ്ഞു വരികയായിരുന്ന ഇയാൾക്കെതിരെ പൊലീസ് ലുക്ക്‌ഔട്ട് സർക്കുലർ പുറപ്പെടുവിച്ചിരുന്നു. നാട്ടിലേക്ക് വരുന്ന വഴി നെടുമ്പാശ്ശേരി എയർപോർട്ടിൽ വച്ചാണ് ഇയാൾ വലയിലാകുന്നത്. വെള്ളമുണ്ട എസ്.എച്ച്.ഓ ടി.കെ മിനിമോളിന്റെ നേതൃത്വത്തിൽ സീനിയർ സിവിൽ പോലീസ് ഓഫീസർ പ്രസാദ്, സിവിൽ പോലീസ് ഓഫീസർ മുഹമ്മദ് നിസാർ എന്നിവരാണ് പോലീസ് സംഘത്തിലുണ്ടായിരുന്നത്.





Leave a Reply