June 21, 2026

ബെവ്‌കോ ഔട്ട് ലെറ്റുകളില്‍ സെക്യുരിറ്റി സംവിധാനം പുന:സ്ഥാപിക്കുക 

0
Img 20250225 184041
By ന്യൂസ് വയനാട് ബ്യൂറോ

കല്‍പ്പറ്റ:- ബെവ്‌കോ എപ്ലോയിസ് അസോസിയേഷന്‍ ( ഐഎൻടിയുസി )ജില്ലാ കമ്മിറ്റി വയനാട് കല്‍പ്പറ്റ വെയര്‍ഹൗസില്‍ യോഗം നടത്തി. പ്രസിഡന്റ് പി.സുനില്‍ അധ്യക്ഷത വഹിച്ചു. ജില്ലയിലെ ബെവ്‌കോ ഔട്ട് ലെറ്റുകളില്‍ വര്‍ധിച്ചു വരുന്ന മോഷണം തടയാന്‍ സെക്യുരിറ്റി സ്റ്റാഫുകളെ അടിയന്തരമായി ഏര്‍പ്പെടുത്തണം. ഒരു മാസത്തിനുള്ളില്‍ മൂന്ന് ഷോപ്പുകളിലാണ് കളവ് നടന്നത്. ഷോപ്പിന്റെ പ്രവര്‍ത്തനം നിര്‍ത്തി വെക്കേണ്ടി വന്നതും, കള്ളന്‍മാരെ പിടിക്കാന്‍ കഴിയാത്തതും കോര്‍പ്പറേഷനെ സംബന്ധിച്ച് ഏറെ സാമ്പത്തിക ബാധ്യത വരുത്തി തീര്‍ക്കുന്നതാണ്. കളവ് നടന്നാല്‍ അതുമായി ബന്ധപ്പെട്ട് വരുന്ന കേസുകളില്‍ വര്‍ഷങ്ങളോളം കേസ് നടത്തിപ്പുമായി ബന്ധപ്പെട്ട് കോടതി കയറി ഇറങ്ങേണ്ട ഗതികേടിലാണ് ജീവനക്കാര്‍ ആയതു കൊണ്ട് ഈ കാര്യത്തില്‍ സത്വരമായ നിലപാട് സ്വീകരിക്കണമെന്ന് യോഗം ആവശ്യപ്പെട്ടു. വി.ജി. അനീഷ് സെക്രട്ടറി, കെ.പ്രഹ്‌ളാദന്‍ , ഒ.വി. സാജു . കെ. ആന്റണി, ടീന ജോണ്‍ , ടി.റ്റി. ആന്റെണി എന്നിവര്‍ സംസാരിച്ചു.

Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *