August 22, 2026

സിപിഐ എം ജാഥകള്‍ക്ക് തുടക്കം

0
4
By ന്യൂസ് വയനാട് ബ്യൂറോ

 

കല്‍പ്പറ്റ: കേരളത്തോടുള്ള കേന്ദ്ര അവഗണനക്കെതിരായ സിപിഐ എം പ്രക്ഷോഭത്തിന് മുന്നോടിയായുള്ള ഏരിയാ കാല്‍നട ജാഥകള്‍ക്ക് തുടക്കം. മാനന്തവാടി, കോട്ടത്തറ ജാഥകള്‍ തുടങ്ങി. കല്‍പ്പറ്റ, പനമരം ജാഥകള്‍ ഇന്ന് ആരംഭിക്കും.കോട്ടത്തറ ജാഥ കരണിയില്‍ ജില്ലാ കമ്മിറ്റി അംഗം എ എന്‍ പ്രഭാകരന്‍ ജാഥാ ക്യാപ്റ്റന്‍ എം മധുവിന് പതാക കൈമാറി ഉദ്ഘാടനം ചെയ്തു. ടി വി വിനൂപ് അധ്യക്ഷനായി. എം മധു, പി എം നാസര്‍ എന്നിവര്‍ സംസാരിച്ചു.കണിയാമ്പറ്റ, കമ്പളക്കാട്, കോട്ടത്തറ എന്നിവിടങ്ങളില്‍ സ്വീകരണം നല്‍കി.

കേരളത്തെ സാമ്പത്തികമായി ഞെരുക്കുന്ന കേന്ദ്രനയം തിരുത്തണമെന്നും മുണ്ടക്കൈ-ചൂരല്‍മല ദുരന്തബാധിതരുടെ പുനരധിവാസത്തിന് സംസ്ഥാനം സമര്‍പ്പിച്ച രണ്ടായിരം കോടി രൂപയുടെ പാക്കേജ് അനുവദിക്കണമെന്നും ആവശ്യപ്പെട്ട് മാര്‍ച്ച് നാലിന് നടത്തുന്ന കല്‍പ്പറ്റ ഹെഡ് പോസ്റ്റ് ഓഫീസ് ഉപരോധത്തിന് മുന്നോടിയായാണ് കാല്‍നട ജാഥകള്‍.സംസ്ഥാന വ്യാപക പ്രക്ഷോഭത്തിന്റെ ഭാഗമായിട്ടാണ് ജില്ലയിലെ സമരവും. വയനാടൊഴികെയുള്ള ജില്ലകളില്‍ ചൊവ്വാഴ്ച കേന്ദ്രസര്‍ക്കാര്‍ ഓഫീസുകള്‍ ഉപരോധിച്ചു.എ എന്‍ സുരേഷ് സ്വാഗതം പറഞ്ഞു. സംസ്ഥാന ബോഡി ബില്‍ഡിങ് ആന്‍ഡ് ഫിസിക് ചാമ്പ്യന്‍ഷിപ്പില്‍ മിസ്റ്റര്‍ കേരളയായി തെരഞ്ഞെടുക്കപ്പെട്ട സനില്‍ വള്ളിപ്പറ്റ, ഖേലോ ഇന്ത്യ അണ്ടര്‍ 17 ഫുട്‌ബോള്‍ ചാമ്പ്യന്‍ഷിപ്പില്‍ മികച്ച പ്രകടനം നടത്തിയ എം ആര്‍ രാഗേന്ദു കൃഷ്ണ എന്നിവരെ ചടങ്ങില്‍ ആദരിച്ചു.

കേന്ദ്രങ്ങളില്‍ ജാഥാ ക്യാപ്റ്റന്‍ എം മധു, വൈസ് ക്യാപ്റ്റന്‍ പി എം നാസര്‍, മാനേജര്‍ ഗീത വിജയന്‍, യു വേണുഗോപാല്‍, പി ഒ പ്രദീപന്‍, കെ സി ജോസഫ്, ഇ മനോജ് ബാബു, എം എം ഷൈജല്‍, ഷെജിന്‍ ജോസ്, കെ രവീന്ദ്രന്‍, എം ജി സതീഷ് കുമാര്‍ എന്നിവര്‍ സംസാരിച്ചു. കോട്ടത്തറയില്‍ ആദ്യദിന സമാപനം ജില്ലാ കമ്മിറ്റി അംഗം സുരേഷ് താളൂര്‍ ഉദ്ഘാടനം ചെയ്തു. സി കെ വിജയകുമാര്‍ അധ്യക്ഷനായി.

Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *