വിദ്യാര്‍ഥികള്‍ക്കായി ചെസ്സ് ടൂര്‍ണമെന്റ് സംഘടിപ്പിച്ചു
തരിയോട് : സെന്റ് മേരീസ് യു.പി. സ്‌കൂളില്‍ വിദ്യാര്‍ഥികള്‍ക്കായി ചെസ്സ് ടൂര്‍ണമെന്റ് നടത്തി. പരിപാടിയുടെ ഉദ്ഘാടനം സ്‌കൂള്‍ അസിസ്റ്റന്റ് മാനേജര്‍ ഫാ. മാത്യു പന്നക്കല്‍ നിര്‍വഹിച്ചു . സ്‌കൂള്‍ മാനേജര്‍ ഫാ.തോമസ് പ്ലാശനാല്‍ ആശംസകള്‍ നേരുന്നു . 150 കുട്ടികള്‍ പങ്കെടുത്ത മത്സരത്തില്‍ യുപി വിഭാഗത്തില്‍ അശ്വിന്‍ ഷമീര്‍ , തേജസ് ബിജു അശ്വിന്‍ ഷിജോയ് എന്നിവര്‍ യഥാക്രമം ഒന്ന് രണ്ട് മൂന്ന് സ്ഥാനങ്ങള്‍ നേടി. എല്‍പി വിഭാഗത്തില്‍ അര്‍ജുന്‍ കെ.നായര്‍, അഡോണ്‍ ജോബിന്‍, കാര്‍ത്തിക് ജെ.സി എന്നിവര്‍ തുടര്‍ച്ചയായ മൂന്ന് സ്ഥാനങ്ങള്‍ നേടി.വിജയി കള്‍ക്കുള്ള സമ്മാനങ്ങള്‍ സ്‌കൂള്‍ ഹെഡ് മാസ്റ്റര്‍ സജി ജോണ്‍ വിതരണം ചെയ്തു.അധ്യാപകരായ അമീര്‍ പി കെ , അനീഷ് മാത്യു, അജീഷ് പി സേവ്യര്‍ , സിസ്റ്റര്‍ നീതു, ജിസിന്‍ മരിയ എന്നിവര്‍ നേതൃത്വം നല്‍കി.





Leave a Reply