July 30, 2026

സഹായഹസ്തവുമായി  വിദ്യാര്‍ത്ഥികള്‍

0
Img 20250226 105902
By ന്യൂസ് വയനാട് ബ്യൂറോ

ചുണ്ടേല്‍: കലോത്സവ നാളുകളിലെ കച്ചവടത്തില്‍ നിന്നു ലഭിച്ച തുക രോഗീ സഹായമായി നല്‍കി വിദ്യാര്‍ഥികള്‍ മാതൃകയായി. ചുണ്ടേല്‍ ആര്‍സി ഹയര്‍സെക്കന്‍ഡറി സ്‌കൂള്‍ പ്ലസ് ടൂ കൊമേഴ്സ് വിദ്യാര്‍ത്ഥികളാണ് മാതൃകയായത്. പ്രോജക്ട് വര്‍ക്കിന്റെ ഭാഗമായാണ് വൈത്തിരി ഉപജില്ലാ കലോത്സവ നാളുകളില്‍ വിപണന സ്റ്റാള്‍ ഒരുക്കിയത്. വിദ്യാലയങ്കണത്തില്‍ നടന്ന പരിപാടിയില്‍ കുട്ടികള്‍ തുക കൈമാറി. അധ്യാപകനായ സ്റ്റീവിന്‍ ജോസെഫിന്റെ നേതൃത്വത്തിലായിരുന്നു പ്രവര്‍ത്തനം. ഫാ. റോയ്സണ്‍ ആന്റണി, പ്രിന്‍സിപ്പാള്‍ സാറ്റോ ഫ്രാന്‍സീസ്, പിടിഎ പ്രസിഡന്റ് വി.കെ മൊയ്തീന്‍, ദീപ മരിയദാസ്, ജോര്‍ജ് എന്നിവര്‍ സംസാരിച്ചു.

Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *