November 17, 2026

മുണ്ടെക്കൈ – ചൂരല്‍മല പുനരധിവാസം:തൊഴിലാളി കണ്‍വെന്‍ഷന്‍ 28 ന്

0
19
Merin S
By ന്യൂസ് വയനാട് ബ്യൂറോ

 

കല്‍പ്പറ്റ: മുണ്ടെക്കൈ – ചൂരല്‍മല പുനരധിവാസ പ്രവര്‍ത്തനങ്ങള്‍ വേഗത്തിലാക്കുന്നതുമായി ബന്ധപ്പെട്ട് എഐടിയുസി സംസ്ഥാന കൗണ്‍സിലിന്റെ നേതൃത്വത്തില്‍ ഫെബ്രുവരി 28 ന് രാവിലെ 10 മണിക്ക് മേപ്പാടി സെന്റ് ജോസഫ്‌സ് ചര്‍ച്ച് ഹാളില്‍ തൊഴിലാളി കണ്‍വെന്‍ഷന്‍ നടത്തും. റവന്യു വകുപ്പ് മന്ത്രി കെ രാജന്‍ കണ്‍വെന്‍ഷന്‍ ഉദ്ഘാടനം ചെയ്യും. സംസ്ഥാന ജനറല്‍ സെക്രട്ടറി കെ പി രാജേന്ദ്രന്‍, പ്രസിഡന്റ് ടി ജെ ആഞ്ചലോസ്, സംസ്ഥാന നേതാക്കള്‍, എം പി, എംഎല്‍എ തുടങ്ങിയവര്‍ പങ്കെടുക്കും.ദുരിതബാധിതരടക്കമുള്ള 200 പേരെ കണ്‍വെന്‍ഷനില്‍ പങ്കെടുക്കും.

ദുരന്തത്തെ തുടര്‍ന്ന് അനാഥരായ കുട്ടികളുടെ വിദ്യാഭ്യാസം, സംരംഭങ്ങള്‍ നഷ്ടപ്പെട്ടവര്‍ക്കുള്ള തുടര്‍ സഹായങ്ങള്‍ തുടങ്ങി എഐടിയുസി നടത്തുന്ന ഭാവി പ്രവര്‍ത്തനങ്ങള്‍, സര്‍ക്കാര്‍ പുനരധിവാസ പ്രവര്‍ത്തനങ്ങളെ സഹായിക്കല്‍ എന്നീ
പ്രവര്‍ത്തനങ്ങള്‍ക്ക് കണ്‍വന്‍ഷന്‍ തുടക്കമിടും.യോഗത്തില്‍ പ്രസിഡന്റ് വിജയന്‍ ചെറുകര അധ്യക്ഷത വഹിച്ചു. ജനറല്‍ സെക്രട്ടറി സി എസ് സ്റ്റാന്‍ലിന്‍ റിപ്പോര്‍ട്ട് അവതരിപ്പിച്ചു. സംസ്ഥാന സെക്രട്ടറി സി വി മുരളി, വൈസ് പ്രസിഡന്റ് വി കെ മൂര്‍ത്തി, എസ് ജി സുകുമാരന്‍, എ എ സുധാകരന്‍, വി യൂസഫ്, ലതിക ജി നായര്‍, കെ ആര്‍ സുരേഷ് ബാബു എന്നിവര്‍ സംസാരിച്ചു.

 

Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *