സീനിയര്‍ അത്ലറ്റിക്സില് നേട്ടങ്ങളുമായി സി.ജി. ദീപ
മാനന്തവാടി: ഓള് കേരള സീനിയര്‍ അത്ലറ്റിക്സ് മീറ്റില്‍ നേട്ടങ്ങളുമായി വയനാട്ടുകാരി. മാനന്തവാടി കണിയാരം കുറ്റിമൂല സ്വദേശി സി.ജി. ദീപയാണ് നേട്ടങ്ങള്‍ കരസ്ഥമാക്കിയത്. ഏറണാകുളം മഹാരാജാസ് കോളേജ് മൈതാനത്തു നടന്ന മീറ്റില്‍ 1500 മീറ്റര്‍ ഓട്ടത്തില്‍ സ്വര്‍ണ മെഡലും നാനൂറു മീറ്റര്‍ ഓട്ടത്തില്‍ രണ്ടാം സ്ഥാനവും അഞ്ചു കിലോമീറ്റര്‍ നടത്തില്‍ മൂന്നാം സ്ഥാനവുമാണ് നേടിയത്. കഴിഞ്ഞ വര്‍ഷം നടന്ന മീറ്റില്‍ അഞ്ചു കിലോമീറ്റര്‍ നടത്തത്തിലും നാനൂറു മീറ്റര്‍ ഓട്ടത്തിലും ദീപ സ്വര്‍ണ മെഡല്‍ നേടിയിരുന്നു.കുറ്റിമൂലയിലെ പരേതരായ ചെള്ളൂപ്ര ഗോപാലന്റേയും കാര്‍ത്യായനിയുടേയും മകളാണ്.





Leave a Reply