May 8, 2026

പ്രവീണിന് വേണം കരുണയുള്ളവരുടെ കൈത്താങ്ങ്

0
A
By ന്യൂസ് വയനാട് ബ്യൂറോ

 

മാനന്തവാടി: ഊര്‍ജ്വസ്വലനായ ചെറുപ്പക്കാരനായിരുന്നു പ്രവീണ്‍. വൃക്കരോഗത്തിന്റെ രൂപത്തില്‍ വിധി നല്‍കിയ ദുരിതത്തില്‍ കഴിയുകയാണ് കാട്ടിക്കുളം അണമലയിലുള്ള അടിച്ചേരിക്കണ്ടി പ്രവീണും കുടുംബവും.കോഴിക്കോട് ഗവ. മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ തീവ്രപരിചരണ വിഭാഗത്തില്‍ ചികിത്സയിലാണ് 35കാരനായ പ്രവീണ്‍.വൃക്ക മാറ്റിവെക്കലിനും തുടര്‍ ചികിത്സയ്ക്കുമായി പത്തു ലക്ഷത്തിലദികം രൂപ ആവശ്യമാണ്. പ്രവീണിന്റെ ചികിത്സയ്ക്കുള്ള തുക സമാഹരിക്കുന്നതിനു രാജേന്ദ്ര പ്രസാദ് ചെയര്‍മാനും സി.കെ. മനോജ് കണ്‍വീനറുമായി ചികിത്സാ സഹായക്കമ്മിറ്റി രൂപവത്കരിച്ചു പ്രവര്‍ത്തനം തുടങ്ങി.

കേരള ഗ്രാമീണ്‍ ബാങ്ക് കാട്ടിക്കുളം ശാഖയില്‍ 40404101135880 നമ്പര്‍ അക്കൗണ്ട് (ഐ.എഫ്.എസ്.സി- ഗഘഏആ0040404) തുറന്നിട്ടുണ്ട്. പ്രവീണിന്റെ 9847431 532 നമ്പര്‍ വഴി ഗൂഗിള്‍ പേയിലൂടെയും സഹായം നല്‍കാം.വൃക്ക മാറ്റിവെക്കല്‍ മാത്രമാണ് പഴയ ജീവിതത്തിലേക്ക് പ്രവീണിനെ തിരിച്ചു കൊണ്ടുവരുവാനുള്ള പോംവഴി. വൃക്ക നല്‍കാന്‍ അമ്മ ശാന്ത തയ്യാറാണ്. ഈ തുക സമാഹരിക്കാന്‍ പ്രവീണിന്റെ നിര്‍ധന കുടുംബത്തിനു സാധ്യമല്ല.ആഴ്ചയില്‍ മൂന്നുതവണ ഡയാലിസിസ് ചെയ്താണ് ഇപ്പോള്‍ ജീവന്‍ നില നിര്‍ത്തുന്നത്.

Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *