മലബാര്‍ ബൈബിള്‍ കണ്‍വന്‍ഷന്‍ മീനങ്ങാടി കത്തീഡ്രലില്‍
മീനങ്ങാടി: 75-ാമത് മലബാര്‍ ബൈബിള്‍ കണ്‍വന്‍ഷന്‍ നാളെ മുതല്‍ മാര്‍ച്ച് 8 ശനിയാഴ്ച്ച വരെ മീനങ്ങാടി സെന്റ് പീറ്റേഴ്‌സ് ആന്റ് സെന്റ് പോള്‍സ് യാക്കോബായ സുറിയാനി കത്തീഡ്രലില്‍ നടത്തും.ബൈബിള്‍ കണ്‍വന്‍ഷന്‍ മലബാര്‍ ഭദ്രാസന മെത്രാപ്പോലീത്ത ഗീവര്‍ഗീസ് മോര്‍ സ്‌തേഫാനോസ് ഉദ്ഘാടനം ചെയ്യും.വട്ടത്തുവയല്‍ അനുഗ്രഹ ധ്യാനകേന്ദ്രത്തിലെ ഫാ.മാത്യു വയലാമണ്ണില്‍ വചന ശുശ്രൂഷക്ക് നേതൃത്വം നല്‍കും.എല്ലാ ദിവസവും വൈകുന്നേരം 6 മണിക്ക് സന്ധ്യാ പ്രാര്‍ത്ഥന, 6.30 ന് ഗാനശുശ്രൂഷ, തുടര്‍ന്ന് വചന ശുശ്രൂഷയും നടത്തപ്പെടും.
കണ്‍വെന്‍ഷന്‍ ഒരുക്കങ്ങള്‍ പൂര്‍ത്തിയായതായി വികാരി ഫാ. ബിജു മോന്‍ കര്‍ലോട്ടുക്കുന്നേല്‍, സഹ വികാരിമാരായ ഫാ. റെജി ചവര്‍പ്പനാല്‍, ഫാ.സോജന്‍ വാ ണാക്കുടി, ഫാ. എല്‍ദോ ജോണി, ട്രസ്റ്റി കുര്യാച്ചന്‍ നെടുങ്ങോട്ടു കുടി , ജോയിന്റ് ട്രസ്റ്റി ജോസ് ചക്കാലക്കല്‍ സെക്രട്ടറി ജോണ്‍സണ്‍ കൊഴാലില്‍ എന്നിവര്‍ അറിയിച്ചു.





Leave a Reply